LATEST

6/recent/ticker-posts

പൂവാറൻതോട്ടിൽ കാട്ടാനശല്യം; കൃഷിനാശം സംഭവിച്ച മേഖല സന്ദർശിച്ച് ജനപ്രതിനിധികൾ




കൂടരഞ്ഞി : പഞ്ചായത്തിലെ പൂവാറൻതോട്ടിൽ കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപകമായി കൃഷിനാശം വിതച്ച പ്രദേശം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജിമ്മി ജോസ് പൈമ്പിള്ളിൽ സന്ദർശിച്ചു. വാഹാനിയിൽ സജിയുടെ കൃഷിയിടത്തിലാണ് കഴിഞ്ഞ ദിവസങ്ങളിൽ രാത്രിയോടെ കാട്ടാനക്കൂട്ടമിറങ്ങി വ്യാപക നാശനഷ്ടം വിതച്ചത്.

ഏകദേശം 75 വർഷത്തിലേറെയായി കുടുംബം താമസിച്ച് കൃഷി നടത്തി വരുന്ന പ്രദേശമാണിതെന്ന് നാട്ടുകാർ പറഞ്ഞു. ഇതാദ്യമായാണ് ഒരേസമയം നിരവധി കാട്ടാനകൾ പ്രദേശത്തെത്തി ഇത്രയും വലിയ തോതിൽ കൃഷി നശിപ്പിക്കുന്നതെന്നും അവർ ആശങ്ക പ്രകടിപ്പിച്ചു.

ജാതി, കാപ്പി, കൊക്കോ, വാഴ തുടങ്ങിയ കാർഷികവിളകളാണ് പ്രധാനമായും നശിച്ചത്. നിരവധി വാഴകളും ജാതിമരങ്ങളും ഒടിഞ്ഞു വീണ നിലയിലാണുള്ളത്. പ്രദേശത്ത് തുടർച്ചയായി കാട്ടാനശല്യം രൂക്ഷമാകുന്നതായി കർഷകർ പരാതിപ്പെട്ടു. വന്യമൃഗശല്യത്തിൽ ദുരിതമനുഭവിക്കുന്ന കർഷകർക്ക് അടിയന്തരമായി നഷ്ടപരിഹാരം അനുവദിക്കണമെന്നും പ്രദേശത്ത് സ്ഥിരമായ പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും ആർ.ജെ.ഡി നേതാക്കൾ ആവശ്യപ്പെട്ടു.

ആർ.ജെ.ഡി ജില്ലാ സെക്രട്ടറി വിൽസൺ പുല്ലുവേലിൽ, അനീഷ് കൊല്ലിയിൽ, ജോൺ അറക്കൽ, ശശി ഇളപുങ്കൽ, സുബിൻ പൂക്കളം തുടങ്ങിയവരും സ്ഥലം സന്ദർശിച്ചു.


Post a Comment

0 Comments