കൂടരഞ്ഞി : സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തുടനീളം നടപ്പാക്കുന്ന ദേശീയ കുളമ്പുരോഗ നിയന്ത്രണ പദ്ധതി പഞ്ചായത്ത് തല ഉദ്ഘാടനം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആദർശ് ജോസഫ് നിർവ്വഹിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ശ്രീ.വി.എസ് രവീന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റോസിലി ജോസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബാബു മൂട്ടോളിൽ, സീന ബിജു, ബോബി ഷിബു, ബിന്ദു ജയൻ , കൂമ്പാറ വെറ്ററിനറി സർജൻ ഡോ.ബിനീഷ് പി പി, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ജസ് വിൻ തോമസ്, മിനി പി. കെ തുടങ്ങിയവർ സംസാരിച്ചു.
പദ്ധതിയുടെ ഭാഗമായി കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് വീടുകളിൽ വന്ന് നടത്തുന്നതായിരിക്കും. കർഷകർ അവരുടെ ഉടമസ്ഥതയിലുള്ള മുഴുവൻ പശുക്കളെയും എരുമകളെയും പ്രസ്തുത കുത്തിവെപ്പിന് വിധേയമാക്കണമെന്ന് അറിയിച്ചു.
0 Comments