കൂടരഞ്ഞി : 2024-25 വർഷത്തെ SSLC പരീക്ഷയിൽ കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ നിന്നും മുഴുവൻ വിഷയങ്ങൾക്കും A+ കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ഭാരതീയ ജനതാ പാർട്ടി കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ (15-05-2025) കൂടരഞ്ഞി കമ്മ്യൂണിറ്റി ഹാളിൽ വെച്ച് ആദരിച്ചു.
പ്രസ്തുത ചടങ്ങ് സ്കൂൾ പ്രിൻസിപ്പൾ ശ്രീ സജി ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വിൻസ് മാത്യു അധ്യക്ഷൻ ആയ ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് ശ്രീ അഖിൽ പി എസ്സ്,സംസ്ഥാന സമിതി അംഗം ശ്രീ ജോസ് വാലുമണ്ണിൽ, പഞ്ചായത്ത് പ്രഭാരി ശ്രീ പ്രമോദ് കുമാർ, മണ്ഡലം സെക്രട്ടറി ശ്രീ ശൈലേഷ് കെ സി, സുബ്രഹ്മണ്യൻ മാമ്പട്ട് സംസാരിച്ചു.
0 Comments