തിരുവമ്പാടി : ബിവറേജ് ഔട്ട്ലെറ്റിന് സമീപത്ത് ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ബിവറേജിന് സമീപത്തെ റോഡിലൂടെ നടന്നുപോവുകയായിരുന്ന രണ്ട് സ്ത്രീകളില്‍ ഒരാളെയാണ് യുവാവ് ചവിട്ടിവീഴ്ത്തിയത്. ഇതിന് മുന്‍പായി സ്ത്രീയും ഇയാളും തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെടുന്നതും സ്ത്രീ ചെരിപ്പൂരി യുവാവിനെ അടിക്കാനോങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്. തുടര്‍ന്നാണ് യുവാവ് ഓടിയെത്തി സ്ത്രീയെ ചവിട്ടിവീഴ്ത്തിയത്. അതേസമയം, തര്‍ക്കത്തിനും മര്‍ദനത്തിനും കാരണം എന്താണെന…
Read moreതിരുവനന്തപുരം : പുതുതായി ചുമതലയേൽക്കുന്ന അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരെ (എഎംവിഐ) അച്ചടക്കവും കരുത്തുമുള്ള സേനാംഗങ്ങളാക്കി മാറ്റിയെടുക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ പറഞ്ഞു. മുൻകാലങ്ങളിലെ മൂന്ന് മാസത്തെ പരിശീലനത്തിൽ നിന്നും വ്യത്യസ്തമായി എട്ടു മാസത്തെ സമഗ്ര പരിശീലനമാണ് ഇപ്പോൾ നൽകുന്നത്. അഞ്ച് മാസത്തെ പോലീസ് പരിശീലനം ഉൾപ്പടെയുള്ളവ ഇൻസ്പെക്ടർമാരുടെ ജീവിതത്തിലെ ഏറ്റവും അച്ചടക്കമുള്ളതും ഉപകാരപ്രദവുമായ ഒന്നാണ്. തൈയ്ക്കാട്…
Read moreതിരുവമ്പാടി : കേരളത്തെ ഒരു വിജ്ഞാന സമൂഹമായും സാങ്കേതികമായി മുന്നിട്ടു നിൽക്കുന്ന സംസ്ഥാനമായും മാറ്റിയെടുക്കുക എന്നതാണ് സർക്കാറിന്റെ ലക്ഷ്യമെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ നൈപുണ്യ വകുപ്പ് മന്ത്രി വി ശിവൻകുട്ടി തിരുവമ്പാടി ഗവ. ഐ ടി ഐ പുതിയ കെട്ടിടത്തിന്റ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മാറി കൊണ്ടിരിക്കുന്ന ലോകത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് യുവാക്കളെ പ്രാപ്തരാക്കുന്നതിന് സംസ്ഥാനത്തെ ഐടിഐകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയാണ് സർക്കാരെന്നും മന്ത്രി കൂട്…
Read moreതിരുവനന്തപുരം : സ്ത്രീകളോട് മോശമായി പെരുമാറി എന്നതടക്കമുള്ള ആരോപണങ്ങള്‍ നേരിടുന്ന പശ്ചാത്തലത്തില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചു. രാഹുല്‍ മാക്കൂട്ടത്തിലില്‍ നിന്ന് രാജി എഴുതിവാങ്ങാന്‍ കെപിസിസി നേതൃത്വത്തിനോട് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ എഐസിസിക്ക് നല്കിയ പരാതികളും ഇപ്പോള്‍ പുറത്തുവന്ന വെളിപ്പെടുത്തലുകളും കണക്കിലെടുത്താണ് കടുത്ത നടപടിയിലേക്ക് ഹൈക്കമാന്‍ഡ് കടന്നത്. തെരഞ്ഞെടുപ്പ് പടിവാ…
Read moreഎളേറ്റിൽ വട്ടോളിയിൽ നിന്നും ഒടുപാറ വഴി നരിക്കുനിയിലേക്ക് പോകുന്ന ബുസ്താന ബസ്സാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് പോസ്റ്റിലിടിച്ചാണ് മറിഞ്ഞത്. പരിക്കേറ്റവരെ എളേറ്റിൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. കൂടുതലും വിദ്യാർത്ഥികൾ ആയിരുന്നു യാത്രക്കാർ. ആരുടേയും പരിക്ക് ഗുരുതരമല്ല. 5 പേരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ബസ്സുകാരുടെ ശ്രദ്ധക്കുറവാണ് അപകടത്തിന് കാരണമെന്ന് യാത്രക്കാർ പറയുന്നു. ഇന്ന് ഉച്ചക്ക് 12:30ന്റെ ട്രിപ്പിൽ യാത്ര ചെയ്തപ്പോൾ തന്നെ ബസ് നിയന്ത്രണമില്ലാതെ ഒരു ഭ…
Read moreതാമരശ്ശേരി : ചിപ്പിലിത്തോട് ഭാഗത്ത് നിന്നും തുഷാരഗിരിയിലേക്കുള്ള യാത്രാമധ്യേ റെനോ ഡസ്റ്റർ കാറിന് തീപിടിച്ചു. വാഹനത്തിൽ നിന്നും പുക ഉയരുന്നത് കണ്ടയാത്രക്കാർ ഉടനെ കാർ നിർത്തി പുറത്തിറങ്ങിയതിനാൽ വലിയ അത്യാഹിതമാണ് ഒഴിവായത്.
Read moreപുല്ലൂരാംപാറ : സെന്റ് ജോസഫ്സ് യു.പി.സ്കൂളിൽ ചിങ്ങം1 കർഷക ദിനത്തോടനുബന്ധിച്ച് കർഷകനെ ആദരിക്കൽ ചടങ്ങും പച്ചക്കറി വിത്ത് വിതരണവും നടത്തി. വാർഡ് മെമ്പർ മേഴ്സി പുളിക്കാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ഈ വർഷത്തെ മികച്ച കർഷകനുള്ള ബേബി പെരുമാലിൽ അവാർഡ് നേടിയ ശ്രീ. സിജോ കണ്ടത്തിൻതൊടികയിലിനെ പൊന്നാടയണിയിച്ച് ആദരിച്ചു. വിത്തുകൾ കേടുകൂടാതെ സൂക്ഷിക്കേണ്ടത് എങ്ങനെ എന്നും പുതിയ കൃഷി രീതികളെപ്പറ്റിയും ശ്രീ സിജോ സംസാരിച്ചു. പി.ടി.എ പ്രസിഡന്റ് സോണി മണ്ഡപത്തിൽ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ സ…
Read moreതിരുവനന്തപുരം : ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ വാഗ്ദാനപ്രകാരം കേരളത്തിലേക്കെത്തിയ പുതിയ കെ.എസ്.ആർ.ടി.സി ബസുകളെ പ്രശംസിച്ചും വിമർശിച്ചും സോഷ്യൽ മീഡിയ. ദീർഘദൂര സർവീസുകൾക്ക് കാലപ്പഴക്കംചെന്ന ബസുകൾ ഉപയോഗിച്ച് സർവീസ് നടത്തുന്ന കെ.എസ്. ആർ.ടി. സിയിലേക്ക് എത്തിയ പുത്തൻ ബസുകൾ യാത്രക്കാർക്ക് ഏറെ സൗകര്യ ഒരുക്കും എന്നതിൽ സംശയമില്ല. എന്നാൽ ടൂറിസ്റ്റ് ബസുകൾക്ക് വെള്ളയടിക്കാൻ നിർദേശിച്ച സർക്കാരിന് കെ.എസ്.ആർ.ടി.സി ബസുകൾ ഇഷ്ട്ടമുള്ള നിറത്തിൽ പുറത്തിറക്കുന്നതിൽ ഇരട്ട നീതിയല്ലേ സർക്കാ…
Read moreകൂടരഞ്ഞി : കേരള ഫുട്ബോൾ അസോസിയേഷൻ 2024-25 വർഷത്തെ മികച്ച ഫുട്ബോൾ റഫറിയായി കൂടരഞ്ഞി സ്വദേശി ജസ്റ്റിൻ ജോസിനെ തിരഞ്ഞെടുത്ത് ആദരിച്ചു. നാഷണൽ റഫറിയായ ജസ്റ്റിൻ കൂടരഞ്ഞി കുഴിവേലിൽ ജോസ് - സിസിലി ദമ്പതികളുടെ മകനാണ്. അർജുന സ്പോർട്സ് ക്ലബ് ഭാരവാഹിയായ അദ്ദേഹം മരുതോങ്കര സെന്റ് മേരിസ് ഹയർ സെക്കൻഡറി സ്കൂൾ കായിക അധ്യാപകനാണ്. കായിക അധ്യാപികയായ അലീന ഭാര്യയും എമിലിയ ഏക മകളുമാണ്. 2022 -23 അർജുന ക്ലബ്ബ് ഭാരവാഹിയായി കൂടരഞ്ഞി സ്വദേശി മെൽബിൻ തോമസിനെ മികച്ച റഫറിയായി തിരഞ്ഞെടുത്തിരുന്നു.
Read moreകൊടിയത്തൂർ : ഗ്രാമപഞ്ചായത്തിൻ്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ കർഷകദിനം വിവിധ പരിപാടികളോടെ നടന്നു.. ചെറുവാടി അങ്ങാടിയിൽ നിന്ന് ഉദ്ഘാടന വേദിയിലേക്ക് നടന്ന ഘോഷയാത്രയിൽ നിരവധി പേർ പങ്കാളികളായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു ചടങ്ങ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ മികച്ച കർഷകരെയും കർഷകതൊഴിലാളിയെയും ചടങ്ങിൽ ആദരിച്ചു. കൃഷി ഓഫീസർ രാജശ്രീ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുഹ്റ വെള്ളങ്ങോട്ട്, പഞ്ചായത്ത് സ്ഥിരം സ…
Read moreകൂടരഞ്ഞി : കുടരഞ്ഞി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ചിങ്ങം ഒന്ന് കർഷക ദിനാഘോഷം മികച്ച കർഷകരെയും, കർഷക തൊഴിലാളികളെയും ആദരിച്ചും. വിപുലമായ പരിപാടികളോടെ നടത്തി. വിളംബര യാത്രയോട് കൂടി ആരംഭിച്ച ചടങ്ങിൽ കാർഷിക സെമിനാറും നടന്നു. കുടരഞ്ഞി കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്ന ചടങ്ങ് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആദർശ് ജോസഫിന്റെ അധ്യക്ഷതയിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.പി ജമീല ദിനാഘോഷ ചടങ്ങിന്റെ ഉദ്ഘാടനവും, കർഷക ആദരവും നടത്തി. കൃഷി ഓഫീസർ കെ.എ.ഷബീ…
Read moreമലപ്പുറം : കുറ്റിപ്പുറത്ത് ബസ് മറിഞ്ഞ് വൻ അപകടം. കുറ്റിപ്പുറം പള്ളിപ്പടിയിൽ കൈലാസ് ഓഡിറ്റോറിയത്തിന് സമീപം വിവാഹ പാർട്ടി സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് മറിഞ്ഞത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. വേഗതയിലെത്തിയ ബസ് കാറിൽ ഇടിച്ചു മറിയുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12മണിയോടെയാണ് അപകടമുണ്ടായത്. റോഡ് വീതി കുറയുന്ന സ്ഥലത്തെ കുഴിയിലാണ് മറിഞ്ഞത്. അപകടത്തെതുടര്‍ന്ന് റോഡിൽ ഗതാഗത തടസം നേരിടുകയാണ്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് വിവരം. നിലവിൽ ക്ര…
Read moreതിരുവമ്പാടി : ചിങ്ങം ഒന്ന് കർഷക പ്രതിരോധ ദിനമായി ആം ആദ്മി പാർട്ടി തിരുവമ്പാടി മണ്ഡലം ആചരിച്ചു. വന്യ മൃഗങ്ങൾ കൃഷി നശിപ്പിക്കുന്നത് സ്വയം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കർഷകർക്ക് അമ്പും വില്ലും പ്രയോഗിക്കുന്നതിൽ പരിശീലനവും സംഘടിപ്പിച്ചു. പരിശീലന പരിപാടി ജില്ലാ പ്രസിഡന്റ് അഭിലാഷ് ദാസ് ഉദ്ഘാടനം ചെയ്തു. മാറി മാറി ഭരിച്ച സർക്കാരുകൾ ഇത്തരം സ്വയം പ്രതിരോധത്തിന് കർഷകരെ നിർബന്ധിതരക്കുന്നുവെന്നും ഇനിയും വന്യ മൃഗ ശല്യം തടയുന്നതിൽ ഭരണകൂടം വീഴ്ച്ച വരുത്തിയാൽ കൂടുതൽ കടുത്ത പ്രതിരോധ മാ…
Read moreകോടഞ്ചേരി : ഓഗസ്റ്റ് മാസം രണ്ട് പാലങ്ങൾ കൂടി ഉദ്ഘാടനം ചെയ്യുന്നതോടെ നാലേകാൽ വർഷത്തിനിടെ സംസ്ഥാനത്ത് 150 പാലങ്ങൾ പൂർത്തിയാവുമെന്ന് ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. തിരുവമ്പാടി മണ്ഡലത്തിലെ കോടഞ്ചേരി പഞ്ചായത്തിലെ ചെമ്പ്കടവ് പാലം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സർക്കാർ അധികാരത്തിൽ വന്നപ്പോൾ, നാടിന്റെ വികസനത്തിൽ വലിയ പങ്ക് വഹിക്കുന്ന പാലങ്ങളുടെ സ്ഥിതി പരിശോധിക്കാൻ പ്രത്യേക കമ്മറ്റി രൂപീകരിക്കുകയും അഞ്ച് വർഷത്തിൽ 100 പാലങ്ങൾ എന്ന ലക്ഷ്യത്തിലേക്…
Read moreകൂടരഞ്ഞി : ഗ്രാമപഞ്ചായത്തിലെ കക്കാടംപൊയിലിൽ ആരംഭിച്ച പോലീസ് എയ്ഡ് പോസ്റ്റ് ഉദ്ഘാടനം ബഹു. തിരുവമ്പാടി നിയോജക മണ്ഡലം എം.എൽ.എ. ലിന്റോ ജോസഫ് നിർവഹിച്ചു. ടൂറിസം കേന്ദ്രമായ കക്കാടംപൊയിലിൽ മുഴുവൻ സമയവും പോലീസ് സാന്നിധ്യമില്ലാത്തതിനാൽ ജനങ്ങൾക്കുണ്ടാകുന്ന പ്രയാസങ്ങൾ പരിഹരിക്കാനാണ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചത്. താമരശ്ശേരി ഡിവൈഎസ്പി ശ്രീ. സുഷീർ കെ. അധ്യക്ഷനായി. വടകര റൂറൽ എസ്പി ശ്രീ ബൈജു കെ. ഇ. ഐപിഎസ് മുഖ്യാതിഥിയായി. ചടങ്ങിൽ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്, ജില്ലാ പഞ്ചായത്തംഗം…
Read moreതാമരശ്ശേരി : എടവണ്ണ - കൊയിലാണ്ടി സംസ്ഥാനപാതയിലെ കൂടത്തായി പാലത്തിലെ രണ്ടു ഭാഗത്തെ ഭീമുകളിലും കൂറ്റൻ വിള്ളൽ, ഒരു തൂണിലും വിള്ളൽ. പാലത്തിലെ രണ്ടു ഭാഗത്തെ ഭീമുകളിലും കൂറ്റൻ വിള്ളൽ, ഒരു തൂണിലും വിള്ളൽ. പാലത്തിൻ്റെ മധ്യഭാഗത്ത് റോഡിൽ വിള്ളൽ, വാഹനങ്ങൾ കടന്നു പോകുംമ്പോൾ സ്ലാബ് ഇളകുന്നു. ഓമശ്ശേരിയിലും, കുടുക്കിൽ ഉമ്മരത്തും ഹെവി വാഹനങ്ങൾ തടഞ്ഞു കൊണ്ടുള്ള ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും തടയാൻ ആളില്ലാത്തതിനാൽ യഥേഷ്ടം കടന്നു പോകുന്നു.
Read moreകൂടരഞ്ഞി : ആർ ജെ ഡി കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റിയുടെ സേവനവിഭാഗമായ ആർ ജെ ഡി ജനത കർമസേനക്ക് കോഴിക്കോട് ടീം സ്പോഴ്സ് വെയർ മാനേജിംഗ് ഡയറക്ടർ ശ്രീ ബിനോജ് വള്ളോപിള്ളിൽ സ്പോൺസർ ചെയ്ത യൂണിഫോം അദ്ദേഹത്തിന് വേണ്ടി ശ്രീ ജനീഷ് കുര്യൻ ആർ ജെ ഡി നിയോജക മണ്ഡലം പ്രസിഡന്റ് ശ്രീ ജിൻസ് അഗസ്റ്റ്യൻ ന് കൈമാറി. ചടങ്ങിൽ ജില്ലാസെക്രട്ടറി വിൽസൺ പുല്ലുവേലിൽ, ആർ ജെ ഡി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജിമ്മി ജോസ് പൈമ്പിള്ളിൽ, ലിബിൻ നെടുമ്പ്രായിൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Read moreകൂടരഞ്ഞി : സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കൂടരഞ്ഞി അക്ഷര കോളേജിൽ വെച്ച് ഹൈസ്കൂൾ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി സ്വാതന്ത്ര്യദിന ക്വിസ് മത്സരം നടത്തി. മൗണ്ട് ഹീറോസ് അഡ്മിൻ അനീഷ് പുത്തൻപുര അധ്യക്ഷത വഹിച്ചു. റിട്ട ചരിത്ര അധ്യാപകൻ വി എ ജോസ് ഉദ്ഘാടനം ചെയ്തു. കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിലെ നെസ മരിയ ബെന്നറ്റ് ഒന്നാം സ്ഥാനവും, ചക്കാലക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഫെൻസ ലാസിൻ രണ്ടാം സ്ഥാനവും, കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിലെ ജൂഡ് ഷിന്…
Read moreതിരുവമ്പാടി : വയനാട് എംപിയായിരുന്ന രാഹുൽഗാന്ധിയുടെ നിർദ്ദേശപ്രകാരം രാജ്യസഭാ എംപി അഡ്വക്കേറ്റ് ജെബി മേത്തർ അത്തിപ്പാറയിൽ അനുവദിച്ച 4. 5 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച ഹൈമാസ് ലൈറ്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ അഷറഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു, അത്തിപ്പാറയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ബിന്ദു ജോൺസൺ അധ്യക്ഷത വഹിച്ചു, വാർഡ് മെമ്പർ രാമചന്ദ്രൻ കരിമ്പിൽ സ്വാഗതം പറഞ്ഞു, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് മുഖ്യപ്രഭാഷണം നടത്തി, വൈസ് പ്രസിഡണ്…
Read moreകൂടരഞ്ഞി : നവതരംഗം കലാസാംസ്കാരിക വേദി കൂടരഞ്ഞിയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന നാല്പതാം വാർഷിക ഉദ്ഘാടനം സംസ്ഥാന, ദേശീയ അധ്യാപക അവാർഡു ജേതാവ് പ്രശാന്ത് കൊടിയത്തൂർ നിർവ്വഹിച്ചു. ഷാജി വേനപ്പാറയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവിധ രംഗങ്ങളിൽ നേട്ടങ്ങൾ കൊയ്തിട്ടുള്ള വി.എ. ജോസ്, സുജൻ കുമാർ, ഷാജി വേനപ്പാറ ,ക്രിസ്റ്റീന ബിനു, മുഹമ്മദ് കുട്ടി അരീക്കോട്, സോമനാഥൻ കുട്ടത്ത് എന്നിവരെ ആദരിച്ചു. ചടങ്ങിൽ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വി.എസ്. രവീന്ദ്രൻ, ഹമ…
Read moreKOODARANJI VARTHAKAL is Kozhikode District's leading news source, dedicated to delivering timely and reliable updates on local events, politics, culture, and more. Our mission is to keep the community informed and engaged with accurate, comprehensive coverage. As your trusted local news provider, we ensure you stay connected with everything that matters most in your region.
Social Plugin