LATEST

6/recent/ticker-posts

ഓണച്ചന്ത ഉദ്ഘാടനം ചെയ്തു.



കൂടരഞ്ഞി : കേരള സര്‍ക്കാര്‍ -കണ്‍സ്യൂമര്‍ഫെഡ് - കൂടരഞ്ഞിയിൽ സര്‍വ്വീസ് സഹകരണ ബാങ്ക് മുഖേന ആരംഭിച്ച ഓണച്ചന്തയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡൻ്റ് ശ്രീപി.എം.തോമസ് മാസ്‌റ്റർ സഹകാരിയായ ശ്രീ.ജോളി കാട്ടുപറമ്പിൽ ന് ആദ്യ കിറ്റ് നൽകി നിർവഹിച്ചു. 

കൂടരഞ്ഞി കരിങ്കുറ്റിയില്‍ ബാങ്കിൻ്റെ നീതി സൂപ്പര്‍മാര്‍ക്കറ്റിന് സമീപം ആരംഭിച്ച ചന്തയിൽ സബ്‌സിഡി ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെ 15 ഇനങ്ങള്‍ അടങ്ങിയ കിറ്റിന് 726 രൂപയും കൂടാതെ +ഒരു ലിറ്റര്‍ മയൂരം വെളിച്ചെണ്ണ 339, +ഒരു കിലോ മുളക് 115.50, + ഒരു കിലോ മല്ലി 81.90 രൂപ നിരക്കിലും ലഭ്യമാണ്. 

ഓണച്ചന്ത എല്ലാ ദിവസവും രാവിലെ 9 മണി മുതല്‍ വൈകിട്ട് 6.30 വരെ പ്രവര്‍ത്തിക്കുന്ന ഓണ ചന്തയുടെ ഉദ്ഘാടന ചടങ്ങിൽ ശ്രീ.സോമനാഥൻ കുട്ടത്ത്, അബ്ദുറഹിമാൻ കുഴിയിൽ, ബിജു മുണ്ടക്കൽ, സജി പെണ്ണാപറമ്പിൽ, സോളമൻ മഴുവഞ്ചേരിൽ, സഹകാരികളായ ജോർജ് വർഗീസ്, കെ.ടി.ജെയിംസ്, ബാങ്ക് സെക്രട്ടറി ജിമ്മി ജോസ് പൈമ്പിള്ളിൽ ജീവനക്കാരുടെ പ്രതിനിധി ഷിൻസി .കെ.ചെറിയാൻ' വിൽസൺ പുല്ലുവേലിൽ തുടങ്ങിയവർ പങ്കെടുത്തു

Post a Comment

0 Comments