തിരുവമ്പാടി : ഓണത്തിന്റെ ഐക്യവും പാരമ്പര്യവും ആഘോഷമാക്കി അൽഫോൻസ കോളേജിൽ ‘കൽഹാര’ എന്ന പേരിൽ വർണാഭമായ ഓണാഘോഷം സംഘടിപ്പിച്ചു. വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും പങ്കെടുത്ത ആഘോഷം ക്യാമ്പസിന് ഉത്സവഛായ പകർന്നു.
കോളേജ് മാനേജർ ഫാ. ആന്റണി ജോർജ് കരിക്കുന്നേൽ ഉദ്ഘാടനം ചെയ്തു.
വിവിധ ഓണക്കളികളും മത്സരങ്ങളും അരങ്ങേറി. കുതിരപ്പുറത്തേറിയ മാവേലിയുടെ വരവും മാവേലി എഴുന്നള്ളത്തും ആഘോഷത്തിന് മാറ്റുകൂട്ടി. പൂക്കളങ്ങളും ഊഞ്ഞാലും ഒരുക്കിയ ക്യാമ്പസിൽ വിഭവസമൃദ്ധമായ ഓണസദ്യയും നടന്നു.
കോളേജ് യൂണിയൻ ചെയർമാൻ എബിൻ സണ്ണി, പ്രിൻസിപ്പൽ ഷൈജു ഏലിയാസ്, വൈസ് പ്രിൻസിപ്പൽ സെബാസ്റ്റ്യൻ എം.സി., അധ്യാപകരായ റോബിൻ ജോർജ്, സബിൻ തോമസ് എന്നിവർ നേതൃത്വം നൽകി. തുടർന്ന് വിദ്യാർഥികളുടെ നൃത്ത-സംഗീത പരിപാടികളും അരങ്ങേറി.

0 Comments