തിരുവമ്പാടി : ഓണക്കാലത്ത് പൊതുവിപണിയിലെ അവശ്യസാധനങ്ങളുടെ വില നിലവാരം പിടിച്ചുനിർത്തുന്നതിനായി കൺസ്യൂമർഫെഡിന്റെ സഹകരണത്തോടെ തിരുവമ്പാടി കേരള മലനാട് മാർക്കറ്റിംഗ് സൊസൈറ്റി ആരംഭിച്ച ഓണച്ചന്ത പ്രവർത്തനം തുടങ്ങി. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് ആദ്യ വിൽപ്പന നടത്തി ഉദ്ഘാടനം നിർവഹിച്ചു.
മാർക്കറ്റിംഗ് സൊസൈറ്റിക്ക് സമീപം ആരംഭിച്ച ഓണച്ചന്തയിൽ സംസ്ഥാന സർക്കാർ സബ്സിഡി നൽകുന്ന 11 ഇനങ്ങളും സബ്സിഡിയില്ലാത്ത നാല് ഇനങ്ങളും ഉൾപ്പെടെ ഒരു കാർഡ് ഉടമയ്ക്ക് 1,300 രൂപയുടെ ഭക്ഷ്യവസ്തുക്കൾ വാങ്ങാം.
മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ് ബാബു പൈക്കാട്ടിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മനോജ് സെബാസ്റ്റ്യൻ വാഴേപറമ്പിൽ, പഞ്ചായത്ത് അംഗങ്ങളായ സോണി മണ്ഡപത്തിൽ, ബിജു എണ്ണാർമണ്ണിൽ, സംഘം ഭരണസമിതി അംഗങ്ങളായ റോബർട്ട് നെല്ലിക്കതെരുവിൽ, ഹനീഫ ആച്ചപ്പറമ്പിൽ എന്നിവർ സംസാരിച്ചു.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ടൗൺ വാർഡ് അംഗം ബിജു എണ്ണാർമണ്ണിൽ ആദ്യ വിൽപ്പന ഏറ്റുവാങ്ങി.

0 Comments