LATEST

6/recent/ticker-posts

താമരശ്ശേരി ചുരത്തിലെ അപകടം: പരിക്ക് പറ്റിയവരെ ആശുപത്രിയിലേക്ക് മാറ്റി



താമരശ്ശേരി : ചുരത്തിൽ എട്ടാം വളവിന് സമീപം വാഹനങ്ങളുടെ കൂട്ടയിടി. കാറുകളും ബൈക്കുകളും ഉൾപ്പെടെ അപകടത്തിൽപ്പെട്ടു. നിയന്ത്രണം വിട്ട ലോറി ആദ്യം രണ്ടു കാറുകളിൽ ഇടിക്കുകയും, അതിൽ ഒരു കാറിന്റെ മുകളിലേക്ക് മറിയുകയും ചെയ്യുകയായിരുന്നു.

അതിനു ശേഷം ഒരു പിക്കപ്പ്, ഒരു ഓട്ടോ, ഒരു ബൈക്ക്, മറ്റൊരു കാറ് എന്നിവയിലും തട്ടുകയായിരുന്നു. ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടതയാണ് പ്രാഥമിക വിവരം. അപകടത്തിൽ പരിക്ക് പറ്റിയ അഞ്ചോളം ആളുകളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നിലവിൽ അപകട സ്ഥലത്ത് വാഹനങ്ങൾ വൺവെ ആയി മാത്രമേ കടന്ന് പോവുകയുള്ളു. ഇതുകാരണം ചുരത്തിൽ ഗതാഗത തടസം നേരിടുന്നുണ്ട്.

Post a Comment

0 Comments