കൂടരഞ്ഞി : സന്തോഷ് ട്രോഫി റഫറിയായി നിയമിക്കപ്പെട്ട കൂടരഞ്ഞി കൽപ്പിനി സ്വദേശി മെൽബിൻ തോമസ് പറപ്പളളിയെ കൂടരഞ്ഞി മണ്ഡലം 10-ാം വാർഡ് കോൺഗ്രസ് കമ്മറ്റി ആദരിച്ചു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോർജ്ജ് കുട്ടി കക്കാടം പൊയിൽ യോഗം ഉദ്ഘാടനം ചെയ്തു.
തന്റെ കഠിനാദ്ധ്വാനവും നിശ്ചയദാർഡ്യവും കൊണ്ട് വിജയം നേടിയ വ്യക്തിയാണ് മെൽബിൻ തോമസ് എന്നും ഈ പ്രായത്തിൽ ഇത്ര വലിയ നേട്ടം കൈവരിക്കാൻ അപൂർവ്വം ആളുകൾക്കെ സാധിക്കു എന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
യോഗത്തിൽ 10-ാം വാർഡ് മെമ്പർ ലീലാമ്മ മുള്ളനാനിക്കൽ അധ്യക്ഷം വഹിച്ചു. കോൺഗ്രസ് കൂടരഞ്ഞി മണ്ഡലം പ്രസിഡണ്ട് സണ്ണി പെരികിലംതറപ്പേൽ, പൗലോസ് താന്നിമുള, ജോയി പന്തപ്പിള്ളിൽ, കെ.വി ജോസ് മാസ്റ്റർ, ഗിൽഗജോസ്, നോബിൾ മാവറ, അവറാച്ചൻ വെട്ടിക്കൽ, ഗോഗുൽനാഥ് താമരക്കുന്നേൽ, അമൽരാജ് ചുള്ളക്കാര, തുടങ്ങിയവർ സംസാരിച്ചു.

0 Comments