LATEST

6/recent/ticker-posts

സ്വന്തം സുരക്ഷ മറന്ന് ധീരമായ രക്ഷാപ്രവർത്തനം; വാർഡ് മെമ്പർ ജോഷി പുല്ലുകാട്ടിന് നാടിന്റെ ആദരം.




പുല്ലൂരാംപാറ : പുല്ലൂരാംപാറ മാവിൻചുവട് പ്രദേശത്ത് തോട്ടിന്റെ സൈഡിൽ ഉണ്ടായിരുന്ന പെരുംതേനീച്ചക്കൂട് ഇളകി വീണതിനെ തുടർന്ന് സമീപവാസികളായ വൃദ്ധ ദമ്പതികൾക്ക് ഗുരുതരമായി പരിക്കേറ്റു. കാഴ്ചപരിമിതിയുള്ള വക്കച്ചൻ (80), ഭാര്യ എലമ്മ (75) എന്നിവർക്കാണ് അതിദാരുണമായ രീതിയിൽ തേനീച്ചക്കുത്തേറ്റത്.

ആർക്കും സമീപിക്കാൻ കഴിയാത്ത വിധം അപകടകരമായ സാഹചര്യത്തിലായിരുന്നു സംഭവം. ഈ സമയം സ്ഥലത്തെത്തിയ വാർഡ് 19 മെമ്പർ ജോഷി പുല്ലുകാട്ട് സ്വന്തം ജീവൻ പോലും കണക്കാക്കാതെ തേനീച്ചകളുടെ ആക്രമണം അവഗണിച്ച് പരിക്കേറ്റ വൃദ്ധനെ കൈക്കൊണ്ട് പുറത്തേക്ക് എടുത്ത് രക്ഷപ്പെടുത്തി.

രക്ഷാപ്രവർത്തനത്തിനിടയിൽ ജോഷിക്കും ഗുരുതരമായി തേനീച്ചക്കുത്തേറ്റു. നിലവിൽ വക്കച്ചനും എലമ്മയും, രക്ഷാപ്രവർത്തകനായ ജോഷിയും ശാന്തി ഹോസ്പിറ്റലിലെ ഐസിയുവിൽ ചികിത്സയിലാണ്.

ആരും പകച്ചു നിൽക്കുന്ന സാഹചര്യത്തിൽ സ്വന്തം സുരക്ഷിതത്വം മറന്ന് നടത്തിയ ഈ ധീരമായ ഇടപെടലിന് വാർഡ് മെമ്പർ ജോഷി പുല്ലുകാട്ടിനെ നാട്ടുകാർ അഭിനന്ദനങ്ങളോടെ ഏറ്റെടുക്കുകയാണ്. ഇത് യഥാർത്ഥ രക്ഷാപ്രവർത്തനമാണെന്ന് നാട്ടുകാർ പറയുന്നു.


Post a Comment

0 Comments