LATEST

6/recent/ticker-posts

തുരങ്കപാതയുടെ നിർമ്മാണ ഉദ്ഘാടനത്തിന്റെ ഭാഗമായി വിളംബര ജാഥ സംഘടിപ്പിച്ചു.



തിരുവമ്പാടി : ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി തുരങ്കപാതയുടെ നിർമ്മാണ ഉദ്ഘാടനത്തിന്റെ ഭാഗമായി നാട്ടുകൂട്ടം ആനക്കാംപൊയിൽ വിളംബര ജാഥ സംഘടിപ്പിച്ചു. ജാഥയുടെ ഉദ്ഘാടനം തിരുവമ്പാടി നിയോജക മണ്ഡലം എംഎൽഎ ലിന്റോ ജോസഫ് സംഘാടക സമിതി അംഗങ്ങളായ ഷിനോയ് അടയ്ക്കാപാറ, വയലിൽ ജോൺസൺ, റുബീഷ് ഹുസൈൻ എന്നിവർക്ക് പതാക കൈമാറിക്കൊണ്ട് നിർവഹിച്ചു.

ആനക്കാംപൊയിൽ അങ്ങാടിയിൽ നിന്ന് ആരംഭിച്ച റാലി, പുല്ലൂരാംപാറ, പൊന്നാങ്കയം, പുന്നക്കൽ, കൂടരഞ്ഞി, മുക്കം, അഗസ്ത്യന്മൂഴി, തിരുവമ്പാടി, കോടഞ്ചേരി, നെല്ലിപ്പൊയിൽ എന്നീ ടൗണുകളിലൂടെ സഞ്ചരിച്ച് ആനക്കാംപൊയിലിൽ അവസാനിച്ചു.

പരിപാടിക്ക് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, ഷിനോയ് അടയ്ക്കാപ്പാറ, ബഷീർ കരിപ്പാട്ടിൽ, ജോൺസൻ വയലിൽ, റുബീഷ്, ജിൽസൻ മണ്ണുക്കുശുമ്പിൽ, അനീഷ് കളത്തൂർ, റുനീഷ് ഹുസൈൻ, ബിജു കണ്ടേയിൻകാട്ടിൽ, ബിൻസ് കിടുത്തറ എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments