പുല്ലുരാംപാറ : പള്ളിപ്പടി തോട്ടുംമുഴി റോഡിൽ വരകിൽപടി ഭാഗത്ത് ടാറിംങ്ങ് പൊട്ടിപ്പൊളിഞ്ഞ് കാൽനട യാത്രയ്ക്ക് പോലും സാധ്യമല്ലാത്ത രീതിയിൽ തകർന്ന് തരിപ്പണമായി.
ബസുകൾ ഉൾപ്പെടെ ദിവസവും നൂറുകണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന റോഡിനാണ് ഈ ദുർഗതി. ഇവിടെ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവായിരിക്കുകയാണ്.
പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പദ്ധതിയിൽപ്പെട്ട റോഡാണിത്. തകർന്ന് പോയ ഭാഗത്ത് കോൺക്രീറ്റ് ചെയ്ത് റോഡിന്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണമെന്ന് പള്ളിപ്പടിയിലെ പുലരി ക്ലബ് ആവശ്യപ്പെട്ടു.
ക്ലബ് പ്രസിഡണ്ട് സിജോ മാളോലയിൽ, സെക്രട്ടറി വിശാൽ മാരാത്ത്, ട്രഷറർ ഷാജി പള്ളിത്താഴത്ത്, ബോബൻ കുന്നുംപുറത്ത്, ഗിരീഷ് അത്തിപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.
0 Comments