LATEST

6/recent/ticker-posts

കൂടരഞ്ഞി: യുഎസ്എസ് പരീക്ഷയിൽ മിന്നും ജയം .




കൂടരഞ്ഞി : സെൻറ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിന്റെ വിജയ കുതിപ്പ് തുടരുന്നു. എസ്എസ്എൽസി പരീക്ഷയുടെ തിളക്കമാർന്ന വിജയത്തെ തുടർന്ന് യുഎസ്എസ് പരീക്ഷയിലും വിജയ തേരോട്ടം. 

ഈ വർഷത്തെ യുഎസ്എസ് പരീക്ഷയിൽ 26 കുട്ടികൾ സ്കോളർഷിപ്പിന് അർഹത നേടി. അതോടൊപ്പം ഒരു കുട്ടി ഗിഫ്റ്റഡ് ഗ്രൂപ്പിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു എന്നത് ഈ വിജയത്തിൻറെ മാറ്റു കൂട്ടി .

സ്കൂൾ ആരംഭം മുതൽ ചിട്ടയായ പരിശീലനം, മോഡൽ പരീക്ഷകൾ എന്നിവ നടത്തിയിരുന്നു. ഫെബ്രുവരി മാസം 10 ദിവസത്തെ നൈറ്റ് ക്യാമ്പും നടത്തിയാണ് ഈ ഒരു വിജയം നേടാൻ കഴിഞ്ഞത്.

ഓഫറുകൾ നൽകി കുട്ടികളെയും, രക്ഷിതാക്കളെയും തെറ്റിദ്ധരിപ്പിച്ചുകൊണ്ട് അഡ്മിഷൻ നേടുന്നവർക്കുള്ള ഒരു മുന്നറിയിപ്പ് കൂടിയാണ് ഈ വിജയം.

Post a Comment

0 Comments