അടിവാരം : താമരശ്ശേരി ചുരത്തിൽ ഒമ്പതാം വളവിനും വ്യൂ പോയിന്റിനും ഇടയിൽ മണ്ണിടിഞ്ഞുവീണ് പൂർണ്ണമായും ഗതാഗത തടസ്സം നേരിടുന്നു. കല്ലും മണ്ണും മരങ്ങളും ഒന്നിച്ചാണ് റോഡിലേക്ക് പതിച്ചിരിക്കുന്നത്. ഒരു ബൈക്ക് പോലും കടന്നു പോകാൻ പറ്റാത്ത സാഹചര്യത്തിലാണ് റോഡിലേക്ക് മണ്ണിടിഞ്ഞ് വീണിരിക്കുന്നത്.
കൽപ്പറ്റയിൽ നിന്നും ഫയർഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട്. ചുരം പൂർണമായും സ്തംഭിച്ച നിലയിലാണ് ഇപ്പോൾ. എപ്പോൾ ഗതാഗതം പുനസ്ഥാപിക്കാൻ കഴിയുമെന്ന് ഇപ്പോൾ പറയാൻ കഴിയുകയില്ല. ചുരം സംരക്ഷണ സമിതി പ്രവർത്തകരും പോലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്.
ഭാഗ്യം കൊണ്ട് മാത്രമാണ് ഒരു വാഹനങ്ങളും മണ്ണിനടിയിൽ കുടുങ്ങാതിരുന്നത്. ഇന്നലത്തെപ്പോലെ ബ്ലോക്കുള്ള ഒരു ദിവസമായിരുന്നില്ല ഇന്ന്.
0 Comments