കൂടരഞ്ഞി : ബിജെപി കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വിൻസ് മാത്യുവിന്റെ ഭാരതപര്യടനത്തിന് ഇന്നലെ രാവിലെ തുടക്കമായി. കൂടരഞ്ഞി ബിജെപി ഓഫീസിന് മുന്നിൽ നടന്ന ചടങ്ങിൽ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.
ഭാരതത്തിലെ ഗ്രാമങ്ങളെക്കുറിച്ച് പഠിക്കാനും കേന്ദ്രസർക്കാർ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങൾ നേരിട്ട് മനസ്സിലാക്കാനും, അവയുടെ പ്രായോഗിക പ്രഭാവം വിലയിരുത്താനും, ജനങ്ങളിലേക്ക് പദ്ധതികൾ കൃത്യമായി എത്തുന്നുണ്ടോ എന്ന് പരിശോധിക്കാനുമാണ് ഈ യാത്ര ലക്ഷ്യമിടുന്നത്.
ചടങ്ങിൽ ഭാരതീയ ജനതാ പാർട്ടി മുക്കം മണ്ഡലം പ്രസിഡന്റ് അഖിൽ പി.എസ്., വിശ്വനാഥൻ നികുഞ്ചം, ജനറൽ സെക്രട്ടറി ജിതിൻ, സുബ്രഹ്മണ്യൻ മമ്പാട്ട്, വിജയ് നായർ, ബിജോ കളപ്പുര എന്നിവർ പങ്കെടുത്തു.

0 Comments