തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ പുന്നക്കൽ, പള്ളിപ്പടി, പുല്ലുരാംപാറ, കുറിങ്കയം, മുത്തപ്പൻപുഴ, നെല്ലാനിച്ചാൽ, മരക്കാട്ടുപുറം എന്നീ ഏഴ് വാർഡുകളിലെ വിവിധ ഭാഗങ്ങളിലായി ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു. 2025-26 സാമ്പത്തിക വർഷത്തിലെ ഓൺ ഫണ്ട് 56,900 രൂപയും സി.എഫ്.സി പ്ലാൻ ഫണ്ട് 43,100 രൂപയും വിനിയോഗിച്ചാണ് ഏഴ് യൂണിറ്റുകൾ സ്ഥാപിച്ചത്.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് പി.ആർ. അജിത അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മനോജ് വാഴെപ്പറമ്പിൽ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബോസ് ജേക്കബ്, ജോഷി പുല്ലുകാട്ടിൽ, പ്രീതി രാജീവ്, സജ്ന മുഹമ്മദാലി എന്നിവർ സംസാരിച്ചു.

പ്രദേശവാസികളായ ജലീൽ ഉള്ളാടൻ, ജയൻ കൂരപ്പിള്ളിൽ, ഹസീബ് ചെറുകാട്ടിൽ, സീനത് ആലുങ്കൽ, രാമകൃഷ്ണൻ കൂരപ്പിള്ളിൽ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.