LATEST

6/recent/ticker-posts

വിരമിച്ചിട്ടും വിടാതെ 'ഡിജിപി' മോഹം; നിയമലംഘനത്തിൽ ടോമിൻ തച്ചങ്കരിക്കെതിരേ കേസെടുക്കാൻ നിർദേശം.




കോട്ടയം : വിരമിച്ച ശേഷം നിയമവിരുദ്ധമായി ഔദ്യോഗിക ചിഹ്നം ഉപയോഗിച്ചതിന് മുൻ ഡി.ജി.പി. ടോമിൻ ജെ. തച്ചങ്കരിക്കെതിരേ കേസെടുക്കാൻ സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ ഉത്തരവിട്ടു. വിരമിച്ച് മൂന്നുവർഷം കഴിഞ്ഞിട്ടും സ്വകാര്യ വാഹനത്തിൽ ഡി.ജി.പി.യുടെ സ്റ്റാർ ബോർഡ് പതിപ്പിച്ച് യാത്ര ചെയ്തതാണ് വിവാദത്തിന് കാരണമായത്.

മാതൃഭൂമി ന്യൂസ് പുറത്തുവിട്ട ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കോട്ടയം എസ്.പി. നടത്തിയ അന്വേഷണത്തിൽ ചട്ടലംഘനമുണ്ടായെന്ന് സ്ഥിരീകരിച്ചു. ഗതാഗത നിയമങ്ങൾ ലംഘിച്ചതിനും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിനും കേസെടുക്കാൻ കോട്ടയം എസ്.പി.ക്ക് ഡി.ജി.പി. നിർദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞ മൂന്നുവർഷമായി ഇദ്ദേഹം ഇത്തരത്തിൽ ചിഹ്നം ഉപയോഗിക്കുന്നുണ്ടോ എന്ന കാര്യത്തിൽ വിശദമായ അന്വേഷണം നടക്കാൻ സാധ്യതയുണ്ട്.

Post a Comment

0 Comments