LATEST

6/recent/ticker-posts

തിരുവമ്പാടി നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥികൾ വോട്ട് രേഖപ്പെടുത്തി.




തിരുവമ്പാടി : നിയോജക മണ്ഡലത്തിലെ പ്രധാന മൂന്ന് മുന്നണികളുടെ സ്ഥാനാർത്ഥികൾ തങ്ങളുടെ വോട്ട് രേഖപ്പെടുത്തി. എൽഡിഎഫ് സ്ഥാനാർത്ഥി ലിന്റോ ജോസഫ് കൂമ്പാറ ജി.ടി.എൽ.പി സ്കൂളിലെ 117-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്തു. യുഡിഎഫ് സ്ഥാനാർത്ഥി സി.കെ. കാസിം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിലെ 106-ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. 

എൻ.ഡി.എ സ്ഥാനാർത്ഥി സണ്ണി തോമസ് ബാലുശേരി നിയോജക മണ്ഡലത്തിലെ 74-ാം നമ്പർ ബൂത്ത് കൂരാച്ചുണ്ട് സെന്റ് തോമസ് ഹൈസ്കൂളിൽ വോട്ട് ചെയ്തു.

രാവിലെ തന്നെ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തിയ സ്ഥാനാർത്ഥികൾ ജനാധിപത്യ കടമ നിർവഹിക്കാൻ മുഴുവൻ വോട്ടർമാരും മുന്നോട്ട് വരണമെന്ന് അഭ്യർത്ഥിച്ചു.

Post a Comment

0 Comments