LATEST

6/recent/ticker-posts

കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു.



തിരുവമ്പാടി : ആനക്കാംപൊയിൽ ഓടപ്പൊയിൽ, ചെറുശ്ശേരി മേഖലകളിൽ കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. തെങ്ങ്, കമുക്, വാഴ, കൊക്കോ, ജാതി തുടങ്ങിയ വിളകളാണ് വലിയ തോതിൽ നശിച്ചത്.
തോമസ് വയലാമണ്ണിൽ, തോമസ് മാവേലിൽ, കുര്യൻ അമ്പലത്തുങ്കൽ, വർഗീസ് പുറ്റുമണ്ണിൽ, സെബാസ്റ്റ്യൻ ഇടമനപറമ്പിൽ, ടോമി ആക്കേൽ, മോളി ചക്കിട്ടമുറി, ചന്ദ്രൻ കമ്മാടത്ത്, ഹരിദാസൻ കല്ലടയിൽ എന്നിവരുടെ കൃഷിയിടങ്ങളിലാണ് പ്രധാനമായും നാശനഷ്ടമുണ്ടായത്.

പരാതി അറിയിച്ചിട്ടും വനപാലകർ സ്ഥലത്തെത്തി പടക്കം പൊട്ടിച്ച് ആനകളെ താൽക്കാലികമായി ഓടിക്കുന്നതിൽ മാത്രമാണ് ഒതുങ്ങുന്നതെന്നും, ശാശ്വത പരിഹാരത്തിനുള്ള നടപടികൾ സ്വീകരിക്കുന്നില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.

സംഭവസ്ഥലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട്, സ്ഥിരസമിതി അധ്യക്ഷൻ മനോജ് വാഴെപ്പറമ്പിൽ, ബ്ലോക്ക് അംഗം ദീപ ഷൈജോ, പഞ്ചായത്ത് അംഗം പി. സജ്‌ന എന്നിവർ സന്ദർശിച്ചു.


Post a Comment

0 Comments