LATEST

6/recent/ticker-posts

ഇന്നലത്തെ ഇടിവിന് പിന്നാലെ സ്വര്‍ണവിലയിൽ വീണ്ടും വര്‍ധന.



കൊച്ചി : ഇന്നലെ രണ്ടുതവണ കുറഞ്ഞ സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ധന. ഗ്രാമിന് 40 രൂപ കൂടി 13,875 രൂപയും പവന് 320 രൂപ കൂടി 1,11,000 രൂപയുമായി. ഇന്നലെ രാവിലെയും വൈകീട്ടുമായി 1320 രൂപയാണ് പവന് കുറഞ്ഞത്. പവന് 1,10,680 രൂപയും ഗ്രാമിന് 13,835 രൂപയുമായിരുന്നു വില.

ആഗോളവിപണിയില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 12.76 ഡോളര്‍ കൂടി 4,606.84 ഡോളറാണ് വില. 0.28 ശതമാനമാണ് വര്‍ധന. പശ്ചിമേഷ്യയിലെ സംഘര്‍ഷ സാധ്യതയും ഹുര്‍മുസ് കടലിടുക്കിലെ നിയന്ത്രണവും കാരണം അസംസ്‌കൃത എണ്ണവില വര്‍ധിച്ചതാണ് സ്വര്‍ണം ഇടിയാന്‍ കാരണം.

Post a Comment

0 Comments