ചെന്നൈ : സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ജനപ്രിയ തീരുമാനവുമായി വിജയ്. തമിഴ്‌നാട്ടിലെ 717 ടാസ്മാക് ഔട്ട്ലെറ്റുകള് രണ്ടാഴ്ചയ്ക്കകം അടച്ചുപൂട്ടാൻ അദ്ദേഹം ഉത്തരവിട്ടു.
ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍, ബസ് സ്റ്റാൻഡുകള്‍ എന്നിവയുടെ 500 മീറ്റർ പരിധിയിലുള്ള മദ്യശാലകളാണ് അടച്ചുപൂട്ടുന്നത്. 717 ടാസ്മാക് ഔട്ട്ലെറ്റുകള് രണ്ടാഴ്ചയ്ക്കകം അടച്ചുപൂട്ടണം എന്നാണ് ഉത്തരവ്.
സ്കൂളുകള്‍ക്ക് സമീപമുള്ള 186, ആരാധനാലയങ്ങള്‍ക്ക് സമീപമുള്ള 276, ബസ് സ്റ്റാൻഡിനടുത്തുള്ള 255 മദ്യശാലകളാണ് അടച്ചുപൂട്ടുന്നത്. തമിഴ്നാട്ടില്‍ ആകെ 4765 ടാസ്മാക് ഔട്ട്‌ലെറ്റുകള്‍ ഉണ്ട്. അതില്‍ 717എണ്ണമാണ് പൂട്ടുന്നത്.
പൊതുജനതാല്‍പര്യം കണക്കിലെടുത്താണ് നടപടി എന്ന് ഉത്തരവില്‍ പറയുന്നു. സ്കൂളുകള്‍ക്കും ആരാധനാലയങ്ങള്‍ക്കും 50 മീറ്റർ പരിധിയില്‍ മദ്യഷോപ്പുകള്‍ പാടില്ല എന്നാണ് തമിഴ്നാട്ടിലെ നിയമം. ഇതാണ് 500 മീറ്റർ ആയി ഉയർത്തിയത്.

0 Comments