കൂടരഞ്ഞി: മരഞ്ചാട്ടി മേരിഗിരി ഹൈസ്കൂൾ മരഞ്ചാട്ടിയിൽ ഈ അധ്യയനവർഷം എൻ.എം.എം.എസ് സ്കോളർഷിപ്പ് പരീക്ഷയിൽ 48,000 രൂപയുടെ സ്കോളർഷിപ്പ് നേടിയ സി.ആർ. ഋതുമിത്രയ്ക്ക് സ്വീകരണം നൽകി. പരീക്ഷ എഴുതിയ എല്ലാ വിദ്യാർത്ഥികളും വിജയിച്ചതും ശ്രദ്ധേയമായി.

സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ ഫ്രാൻസിസ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. അധ്യാപകരായ ഷിബിൽ ജോസ്, ജിനി ജെയിംസ് എന്നിവർ വിദ്യാർത്ഥിയെ അഭിനന്ദിച്ച് സംസാരിച്ചു.