കൂടരഞ്ഞി : ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും ബേബി മെമ്മോറിയൽ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ പ്രഥമ ശുശ്രൂഷ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സി.പി.ആർ, പ്രഥമ ശുശ്രൂഷ, പാമ്പുകടി, സ്ട്രോക്ക് തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ എമർജൻസി ടീം ലീഡർ ഹിബ ഫാത്തിമ കെ, സീനിയർ മാനേജർ മാർക്കറ്റിംഗ് സിജോ മാത്യു എന്നിവർ ക്ലാസുകൾ നയിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബോബി ഷിബു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോർജുകുട്ടി കക്കാടംപൊയിൽ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷബീ ഷിയാസ്, വാർഡ് മെമ്പർമാരായ ഷീബ റോയ്, സജയ എം.കെ, നിസാറാബീഗം, മെഡിക്കൽ ഓഫീസർ പി.കെ ദിവ്യ, ഹെൽത്ത് ഇൻസ്പെക്ടർ കെ.ബി ശ്രീജിത്ത്, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് ബേബി കെ എന്നിവർ സംസാരിച്ചു.
സ്കൂൾ അധ്യാപകർ, അങ്കണവാടി ടീച്ചർമാർ, ആശാവർക്കർമാർ, ആരോഗ്യ പ്രവർത്തകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

0 Comments