തിരുവമ്പാടി : ഒരു ദശാബ്‌ദത്തിന് ശേഷം സംസ്ഥാനത്ത് യു.ഡി.എഫ് സർക്കാർ അധികാരത്തിലേറിയതിന്റെ ആഹ്ളാദം പങ്കുവെച്ച് മുത്തപ്പൻപുഴ ഗോത്രവർഗ ഉന്നതിയിൽ ബിരിയാണി വിതരണം നടത്തി. വി.ഡി. സതീശന്റെ നേതൃത്വത്തിൽ യു.ഡി.എഫ് സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിൽ തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ വിവിധ പരിപാടികളും സംഘടിപ്പിച്ചു.
ഒരു പതിറ്റാണ്ടിന് ശേഷം ആദ്യമായി യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയതിന്റെ ആഹ്ളാദസൂചകമായാണ് മുത്തപ്പൻപുഴ ഗോത്രവർഗ ഉന്നതിയിലെ മുഴുവൻ കുടുംബാംഗങ്ങൾക്കും ബിരിയാണി വിതരണം നടത്തിയത്. മുത്തപ്പൻപുഴ അങ്ങാടിയിൽ ലഡു വിതരണവും നടത്തി.
പരിപാടി ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സുന്ദരൻ എ. പ്രണവം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട്, വൈസ് പ്രസിഡന്റ് പി.ആർ. അജിത, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം മുഹമ്മദ് വട്ടപ്പറമ്പിൽ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ, പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മനോജ് സെബാസ്റ്റ്യൻ വാഴേപ്പറമ്പിൽ എന്നിവർ നേതൃത്വം നൽകി.

0 Comments