കൂടരഞ്ഞി : തേജസ് ചാരിറ്റബിൾ ട്രെസ്റ്റ് ന്റെ നേതൃത്വത്തിൽ ഓട്ടോ ടാക്സി ഡ്രൈവർ മാരുടെ കൂട്ടായ്‌മയായ സാരഥി സംഘത്തിന്റെ സംഗമം കൂടരഞ്ഞിയിൽ വെച്ച് നടത്തി. ഫാ. സെബാസ്റ്റ്യൻ പുരയിടത്തിൽ അധ്യക്ഷനായി. ഒര് വർഷക്കാലത്തെ പ്രവർത്തന റിപ്പോർട്ട്‌ ജിന്റോ ജീരകശേരി അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്തു പ്രസിഡന്റ് ബോബി ഷിബു ഉദ്‌ഘാടനം ചെയ്തു.

ജോളി ജേക്കബ്, വാർഡ് മെമ്പർ സജയ്, സിസ്റ്റർ പ്രീത, സിസ്റ്റർ കുസുമം എന്നിവർ പ്രസംഗിച്ചു. പ്രവർത്തന മികവിൽ ഒന്നാമതായി നിൽക്കുന്ന മൈത്രി സാരഥി സംഘം അംഗങ്ങൾക്ക് വികാരിയച്ചൻ സമ്മാനം നൽകി. സത്യൻ കാരയാട് സൈബർ മേഖലയിലെ അപകടങ്ങളെ കുറിച്ച് ക്ലാസ് എടുത്തു.

സാരഥി അംഗങ്ങളുടെ വിവിധ കലാപരുപാടികളും നടത്തി. സംഗമത്തിന് സിസ്റ്റർ റോസ്മരിയ, സുധീഷ് എന്നിവർ നേതൃത്വം നൽകി.