LATEST

6/recent/ticker-posts

തിരുവമ്പാടിയിൽ പ്രണയം നടിച്ച് പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി പിടിയിൽ


തിരുവമ്പാടി : തിരുവമ്പാടിയിൽ പ്രണയം നടിച്ച് പതിനാലുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ പ്രതി പിടിയിൽ ഇടുക്കി പീരുമേട് സ്വദേശി അജയ് (24) യെയാണ് മുക്കം പോലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായ യുവാവ് നിരവധി കളവു കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.


ഒക്ടോബർ 5 നായിരുന്നു പെൺകുട്ടിയെ
കാണാതെയാകുന്നത്. തുടർന്ന് മുക്കം പോലീസിൽ രക്ഷിതാക്കൾ പരാതി നൽകിയിരുന്നു. റെയില്‍വെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് റെയില്‍വേ സ്റ്റേഷനില്‍ ഇരിക്കുന്ന കുട്ടിയെ കണ്ടെത്തുന്നത്. തുടര്‍ന്ന് റെയില്‍വേ പൊലീസ് മുക്കം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയിലേക്ക് എത്തുന്നത്.

Post a Comment

1 Comments

  1. ഇത് പീരുമേട് സ്വദേശിയാണെന്നാണ് നിന്നോടൊക്കെ ആരാണ് പറഞ്ഞത്.ഇവിടെ ഇങ്ങനെയൊരു സ്വദേശിയും വിദേശിയുമില്ല.

    ReplyDelete