LATEST

6/recent/ticker-posts

ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു.



കൂടരഞ്ഞി : ലഹരിക്കെതിരെയുള്ള പോരാട്ടത്തിൻ്റെ ഭാഗമായി ഭാരത് സ്കൗട്ട് /ഗൈഡ് താമരശ്ശേരി ജില്ലാ അസോസിയേഷൻ്റെ നേതൃത്വത്തിൽ വിവിധ സ്കൂളുകളിലെ സ്കൗട്ട് / ഗൈഡ് കുട്ടികൾക്ക് വേണ്ടി ബോധവത്ക്കരണക്ലാസ് സംഘടിപ്പിച്ചു. 

ബോധവൽക്കരണ പരിപാടി കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻ്ററി സ്കൂൾ മാനേജർ റവ.ഫാ.റോയി തേക്കും കാട്ടിൽ ഉദ്ഘാടനം ചെയ്തു.അസിസ്റ്റൻ്റ് സ്റ്റേറ്റ് കമ്മീഷണർ ശ്രീ എം. രാമചന്ദ്രൻ അധ്യക്ഷം വഹിച്ചയോഗത്തിൽ, താമരശ്ശേരി വുമൺസ് സിവിൽ എക്സൈസ് ഓഫീസർ ശ്രീമതി ലതമോൾ കെ.എം ക്ലാസുകൾക്ക് നേതൃത്വം നൽകി.      

ലഹരി സമൂഹത്തിൽ വരുത്തുന്ന പ്രശ്നങ്ങളെക്കുറിച്ചും അതിൻ്റെ ദോഷവശങ്ങളെക്കുറിച്ചും ലഹരി ഇന്ന് സമൂഹത്തിൽ ഉണ്ടാക്കി കൊണ്ടിരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും കുട്ടികളെ ഉദ്ബോധിപ്പിച്ചു. ചടങ്ങിൽ അശോക് സാമുവൽ, വിമല .പി, രമ കെ, സിസ്റ്റർ മരിയ (CMC), പ്രിൻസ് ടി.സി , ഷറഫുദ്ദീൻ. പി , സിസ്റ്റർ നിമ്മി SABS, റോയി അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments