തിരുവമ്പാടി : റോഡ് നിർമ്മാണം വേഗത്തിലാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പുല്ലുരാംപാറ യുണിറ്റ് വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. വേനൽ അവധി കഴിഞ്ഞ് സ്കൂളുകൾ തുറക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കേ റോഡ് നിർമ്മാണം ഇഴയുന്നതിൽ ആശങ്കയോടെ വിദ്യാർത്ഥികളും രക്ഷിതാക്കളും സ്കൂൾ അധികൃതരും. കാളിയാംപുഴയിൽ പുതിയ പാലം നിർമ്മിക്കുന്നതിനാൽ കെ എസ് ആർ ടി സി ബസുകൾ പള്ളിപ്പടിയിൽ വരാതെ പുല്ലുരാംപാറ പുന്നയ്ക്കൽ വഴിയാണ് സർവീസ് നടത്തുന്നത്.
ചുരുക്കം ചില പ്രൈവറ്റ് ബസുകൾ മാത്രമാണ് ഇരുമ്പകം, അത്തിപ്പാറ, പൊന്നാംങ്കയം സ്കൂൾ, പള്ളിപ്പടി വഴി സർവീസ് നടത്തുന്നത്. അതിനാൽ സ്കൂളുകൾ സ്ഥിതി ചെയ്യുന്ന പള്ളിപ്പടി ഭാഗത്തേക്ക് യാത്രാ ക്ലേശം രൂക്ഷമാണ്. ബസ് സർവീസ് ഇല്ലാത്തതിനാൽ പള്ളിപ്പടിയിലെ വ്യാപാരികളും, ഓട്ടോറിക്ഷാ തൊഴിലാളികളും, പ്രദേശവാസികളും ബുദ്ധിമുട്ടിലാണ്.
അതുകൊണ്ട് മന്ദഗതിയിലായ റോഡ് പണി വേഗത്തിൽ പൂർത്തിയാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പുല്ലുരാംപാറ യൂണിറ്റ് വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു.
യൂണിറ്റ് പ്രസിഡണ്ട് ജെയ്സൺ മണിക്കൊമ്പേൽ അധ്യക്ഷത വഹിച്ച പൊതുയോഗത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് റഫീഖ് മാളിക, തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡണ്ട് പി.പ്രേമൻ, ജനറൽ സെക്രട്ടറി ജിൽസ് പെരിഞ്ചേരിൽ, യൂണിറ്റ് വൈസ് പ്രസിഡണ്ട് സന്തോഷ് കുമാർ അത്തിപ്പാറ, സെക്രട്ടറി സിബി കീരംപാറയിൽ, ട്രെഷറർ ജസ്റ്റിൻ ആക്കാട്ടുമുണ്ടയിൽ, ജോയിന്റ് സെക്രട്ടറി ജോമോൻ വർഗീസ് എന്നിവർ പ്രസംഗിച്ചു.
0 Comments