കൂടരഞ്ഞി : പൂവാറൻ തോട് തമ്പുരാൻ കൊല്ലിയിൽ കാട്ടാന ശല്യം രൂക്ഷമായ പ്രദേശം കോൺഗ്രസ് പ്രധിനിധി സംഘം സന്ദർശിച്ചു. പ്രദേശത്ത് സോളാർ ഫെൻസിങ്ങ് പ്രവർത്തി അടിയന്തരമായി പൂർത്തികരിക്കണമെന്നും അതുവരേ പ്രദേശത്ത് ആർ.ആർ ട്ടി നിരീക്ഷണം സ്ഥിരമായി ഏർപ്പെടുത്തണമെന്നും ജില്ല പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് ആവിശ്യപ്പെട്ടു.
വാർഡ് മെമ്പർ എൽസമ്മ ജോർജ്,
അഡ്വ സിബു തോട്ടത്തിൽ,സണ്ണി പെരികിലം തറപ്പിൽ, സണ്ണി കാപ്പാട്ടുമല , രാമചന്ദ്രൻ വാൽക്കണ്ടത്തിൽ, ജോർജ് കുട്ടി കക്കാടംപൊയിൽ, ഷിജു ചെമ്പനാനി, ജിതിൻ പല്ലാട്ട്, ജോർജ് തറപ്പിൽ, അനിഷ് പനച്ചിയിൽ, അനിരുദ്ധൻ പൂവാറൻ തോട് ജിൻ്റോ പുഞ്ചത്തറപ്പിൽ, എന്നിവരടങ്ങുന്ന സംഘമാണ് പ്രദേശം സന്ദർശിച്ചത്.
0 Comments