LATEST

6/recent/ticker-posts

മലയോര മേഖലക്കിത് അഭിമാന നിമിഷം: കക്കാടം പൊയിൽ ജി.എൽ.പി സ്ക്കൂളിന് LSS തിളക്കം




കൂടരഞ്ഞി: പാഠയാനുബന്ധ പ്രവർത്തനങ്ങളിൽ എന്നപോലെ അക്കാദമിക മികവിലും കക്കാടം പൊയിൽ ജിഎൽപി സ്കൂൾ ചരിത്രം സൃഷ്ടിക്കുന്നു.

 എൽ എസ് എസ് പരീക്ഷ ഫലം ഇന്ന് പുറത്തുവന്നപ്പോൾ മലയോര മേഖലയിലെ പിന്നാക്ക പ്രദേശത്തുള്ള ഈ വിദ്യാലയം മികച്ച നേട്ടവുമായി മുന്നോട്ടു കുതിക്കുന്നു.

 ആരാധ്യ ശ്രീജേഷ്, അനാമിക വി ആർ ആൻസി ജിജോ എന്നീ വിദ്യാർത്ഥികളാണ് സമീപകാല കക്കാടംപൊയിലിന്റെ ചരിത്രത്തിൽ ആദ്യമായി എൽ എസ് എസ് നേട്ടം കൈവരിച്ചത്.

 വിജയിച്ച മുഴുവൻ കുട്ടികളെയും പരീക്ഷ എഴുതിയ മറ്റു വിദ്യാർത്ഥികളെയും അധ്യാപകരും പിടിഎയും അഭിനന്ദിച്ചു.

Post a Comment

0 Comments