മുക്കം : ലിൻേറാ ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ഉയരെയുടെ ഭാഗമായി തിരുവമ്പാടി മണ്ഡലത്തിലെ മുഴുവൻ പൊതു വിദ്യാലയങ്ങൾക്കും ലാപ് ടോപ്പുകൾ നൽകുന്ന പദ്ധതിക്ക് തുടക്കമായി.
എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 85 ലക്ഷം രൂപ ചിലവഴിച്ചാണ് മണ്ഡലത്തിലെ 101 പൊതുവിദ്യാലയങ്ങൾക്ക് 239 ലാപ് ടോപ്പുകൾ നൽകുന്നത്. ആദ്യ ദിവസം മുക്കം നഗരസഭ, കൊടിയത്തൂർ, കാരശ്ശേരി പഞ്ചായത്തുകളിലെ വിദ്യാലയങ്ങൾക്കാണ് ലാപ് ടോപ്പുകൾ നൽകിയത്.
മുക്കം നഗരസഭ തല ഉദ്ഘാടനം എം.എം.ഒ ഓൾഡ് സ്റ്റുഡൻസ് അസോസിയേഷൻ ഓഡിറ്റോറിയത്തിൽ നടന്നു. ലിന്റോ ജോസഫ് എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു.
മുക്കം നഗരസഭ ഡെപ്യൂട്ടി ചെയർ പേഴ്സണൽ കെ.പി ചാന്ദ്നി അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ. സത്യനാരായണൻ, കൗൺസിലർമാരായ എ. കല്യാണിക്കുട്ടി, ജോഷില, ഓർഫനേജ് സി.ഇ.ഒ വി അബ്ദുല്ലക്കോയ ഹാജി എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ബിനു സ്വാഗതവും പ്രധാനാധ്യാപിക ഷബീന നന്ദിയും പറഞ്ഞു.
ലാപ്ടോപ്പുകളുടെ കൊടിയത്തൂർ പഞ്ചായത്ത് തല ഉദ്ഘാടനവും വിതരണവും ചെറുവാടി ഹയർ സെക്കൻ്ററി സ്കൂളിൽ നടന്നു. ലിൻേറാ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്ദിവ്യ ഷിബു അധ്യക്ഷയായി.
പഞ്ചയത്തംഗം കെ.ജി സിനത്ത്, സ്കൂൾ പി.ടി.എ പ്രസിഡൻ്റ് എൻ.ജമാൽ, പ്രിൻസിപ്പൽ ഷക്കീബ് കീലത്ത്, പ്രധാനാധ്യാപിക എം.എൻ നിഷ, എസ്.എം.സി ചെയർമാൻ റഷീദ് മാണി തുടങ്ങിയവർ സംസാരിച്ചു.
കാരശ്ശേരി പഞ്ചായത്ത് തല ഉദ്ഘാടനം ആനയാംകുന്ന് ഹയർസെക്കണ്ടറി സ്കൂളിൽ എം.എൽ.എ നിർവ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷിദ് ഒളകര അധ്യക്ഷനായി . വാർഡ് മെമ്പർമാരായ കെ.ശിവദാസൻ, കെ.പി.ഷാജി, കൃഷ്ണദാസ്, കെ.കെ. നൗഷാദ്, സ്കൂൾ പ്രിൻസിപ്പൽ പി.പി.ലജ്ന, തുടങ്ങിയവർ സംബന്ധിച്ചു.
മണ്ഡലത്തിലെ മറ്റു പഞ്ചായത്തുകളായ പുതുപ്പാടി, കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി എന്നിവിടങ്ങളിലെ ലാപ്ടോപ് വിതരണം വ്യാഴാഴ്ച നടക്കും.
0 Comments