കൂടരഞ്ഞി : കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിൽ നായാടംപൊയിൽ പ്രദേശത്ത് അനധികൃതമായി ലൈസൻസ് ഇല്ലാതെയും കൃത്യമായ മാലിന്യസംസ്കരണം ഇല്ലാതെയും പ്രവർത്തിച്ചു വന്ന പന്നി ഫാം ഗ്രാമപഞ്ചായത്ത് അടപ്പിച്ചു. മാലിന്യം പുഴയിൽ ഒഴുക്കുന്നതടക്കം നിരവധി പരാതികൾ നേരത്തെ ഫാമുകൾക്കെ തിരെ വന്നതിനെ തുടർന്ന് പഞ്ചായത്ത് തല എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ നേതൃത്വത്തിൽ പരിശോധന കർശനമാക്കിയിരുന്നു.
പഞ്ചായത്ത് സെക്രട്ടറി സുരേഷ് കുമാർ കെ, സബ് ഇൻസ്പെക്ടർ രമ്യ, വെറ്റിനറി സർജൻ അനഘ,പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ജാവിദ് ഹുസൈൻ, സീനിയർ ക്ലർക് മനീഷ്, സിപിഒ വിപിൻ ലാൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി.
ഇത്തരത്തിൽ ലൈസൻസ് ഇല്ലാതെയും മാലിന്യം സംസ്കരണ സംവിധാനം ഒരുക്കാതെയും ഗ്രാമപഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന മുഴുവൻ ഫാമുകളിലും വരും ദിവസങ്ങളിൽ പഞ്ചായത്ത് തല എൻഫോഴ്സ്മെന്റ് പരിശോധന കർശനമാക്കി നിയമവിധേയമല്ലാത്ത ഫാമുകൾ അടപ്പിക്കുകയും ഫാം ഉടമക്കെതിരെ കേസ് നടപടി ഉൾപ്പെടെ ഉണ്ടാവുമെന്നും സെക്രട്ടറി അറിയിച്ചു.
0 Comments