LATEST

6/recent/ticker-posts

വൃക്ക രോഗികൾക്ക് സഹായഹസ്തവുമായി റൂബി ജൂബിലി നിറവിൽ വൈഎംസിഎ.




തിരുവമ്പാടി : 40 വർഷങ്ങൾ പൂർത്തിയാക്കി റൂബി ജൂബിലി നിറവിൽ നിൽക്കുന്ന തിരുവമ്പാടി വൈഎംസിഎ വൃക്ക രോഗികൾക്ക് ഡയാലിസിസ് നടത്തുവാൻ തിരുവമ്പാടി ലിസ ഹോസ്പിറ്റലുമായി കൈകോർക്കുന്നു. തിരുവമ്പാടി അൽഫോൻസ കോളേജ് ഓഡിറ്റോറിയത്തിൽ വച്ചു നടന്ന റൂബി ജൂബിലി ആഘോഷത്തിൽ, സ്ഥാനാരോഹണ ചടങ്ങും, കുടുംബ സംഗമവും നടന്നു.

ചടങ്ങിൽ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഉദ്ഘാടനം തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ നിർവഹിച്ചു. വൈ. എം. സി. എ. കേരള റീജയൻ ചെയർമാൻ പ്രൊഫ. അലക്സ് തോമസ് മുഖ്യ അതിഥിയായ ചടങ്ങിൽ, അൽഫോൻസാ കോളേജ് മാനേജർ ഫാ. സ്കറിയ മങ്കരയിൽ അനുഗ്രഹ പ്രഭാഷണം നടത്തി. 

തിരുവമ്പാടി വൈഎംസിഎ പ്രസിഡന്റ് സണ്ണി പെണ്ണാപറമ്പിലിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ വൈഎംസിയുടെ ദേശീയ, സംസ്ഥാന, ജില്ലാ നേതാക്കളും പങ്കെടുത്തു. ദേശീയ നിർവാഹക സമിതി അംഗം വി എം മത്തായി മുഖ്യപ്രഭാഷണം നടത്തി. പുതിയ ഭാരവാഹികൾക്കുള്ള സത്യപ്രതിജ്ഞ കോഴിക്കോട് സബ് റീജിയൻ ചെയർമാൻ ജേക്കബ് ജോൺ നേതൃത്വം കൊടുത്തു. പുതിയ അംഗങ്ങൾക്കുള്ള സത്യ പ്രതിജ്ഞ നോർത്ത് സോൺ കോഡിനേറ്റർ ജെയിംസ് ജോസഫ് നിർവഹിച്ചു.  

കൊച്ചുകുട്ടികളുടെ വിഭാഗം, കിഡ്സ് - വൈ യുടെ ഉദ്ഘാടനം ദേശീയ നിർവാഹക സമിതി അംഗം വർഗീസ് അലക്സാണ്ടറും നിർവഹിച്ചു. ജൂബിലിയുടെ ഭാഗമായി സ്ഥാപക അംഗങ്ങളെയും സാമൂഹിക സാംസ്കാരിക മേഖലയിൽ മികവ് പുലർത്തുന്ന കെ സി മാത്യു, കെ ആർ ബാബു എന്നിവരേയും യോഗത്തിൽ ആദരിച്ചു. നാഷണൽ പ്രോജക്ട് അംഗം ബിജു തിണ്ടിയത്ത് പരിസ്ഥിതി സംരക്ഷണ പ്രോജക്ട് ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കൺവീനർ ഡോ. പി എ മത്തായി, സെക്രട്ടറി സാലസ് മാത്യു, ബാബു ജോസഫ്, ജോസ് ആലക്കൽ എന്നിവർ പ്രസംഗിച്ചു.

തോമസ് എം സി, ബാജി ജോസഫ്, ജോസ് ഇ ജെ, റോബിൻ സി പി, സണ്ണി തോമസ്,ഷാജി കണ്ടെത്തൽ എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments