LATEST

6/recent/ticker-posts

തിരുവമ്പാടി അൽഫോൻസാ കോളേജിൽ അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു.




തിരുവമ്പാടി : അൽഫോൻസാ കോളേജിൽ എൻഎസ്എസ് യൂണിറ്റിന്റെയും ക്യാമ്പസ് ഓഫ് കോഴിക്കോടിന്റെയും സംയുക്താഭിമുഖ്യത്തിൽ തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു.
   
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ പരിപാടി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ ഡോ. ഷൈജു ഏലിയാസ് അധ്യക്ഷത വഹിച്ചു, കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. കെ വി പ്രിയ ദിനാചാരണ സന്ദേശം നൽകി,

ഒരു ഭൂമി ഒരു ആരോഗ്യം എന്ന വിഷയത്തിൽ യോഗാ പരിശീലക ഡോ. കെഎ ഡെസ്‌നി ക്ലാസെടുക്കുകയും യോഗ പരിശീലനം നടത്തുകയും ചെയ്തു.
'ഏക ലോകം, ഏകാരോഗ്യം യോഗയിലൂടെ' (Yoga for One Earth, One Health) എന്നതാണ് ഈ വര്‍ഷത്തെ യോഗാ ദിനാചരണത്തിന്റെ പ്രമേയം. ജീവിതശൈലീ രോഗങ്ങള്‍ കുറയ്ക്കുന്നതിനും അതിന്റെ വ്യാപനം പിടിച്ചുനിര്‍ത്തുന്നതിനും യോഗ ഏറ്റവും നല്ല ഉപാധിയാണ്. ചടങ്ങിൽ ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ , വൈസ് പ്രിൻസിപ്പാൾ സെബാസ്റ്റ്യൻ എം.സി, വാർഡ് മെമ്പർ അപ്പു കോട്ടയിൽ, പ്രോഗ്രാം കോഡിനേറ്റ൪ അമന്റ ഷാജി, കാവ്യ ജോസ്, എന്നിവർ സംസാരിച്ചു.

Post a Comment

0 Comments