LATEST

6/recent/ticker-posts

ജനകീയ ധർണ്ണയും പ്രതിക്ഷേധ റാലിയും സംഘടിപ്പിച്ചു.



കൂടരഞ്ഞി : കൂടരഞ്ഞി ടൗൺ പന്ത്രണ്ടാം വാർഡിൽ പെട്ട കൂടരഞ്ഞി - കോലോത്തുംകടവ് ബണ്ട് റോഡ് പൂർണ്ണമായും തകർന്നു കാൽനട യാത്ര പോലും ദുസ്സഹമായ സാഹചര്യത്തിൽ പ്രദേശവാസികളുടെ നേതൃത്വത്തിൽ കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് കാര്യാലയത്തിലേക്ക് ജനകീയ ധർണ്ണയും പ്രതിക്ഷേധ റാലിയും സംഘടിപ്പിച്ചു. 

നൂറോളം കുടുംബങ്ങളും സ്കൂൾ വിദ്യാർത്ഥികളും നിരന്തരം ആശ്രയിക്കുന്ന ഈ റോഡ് മൂന്ന് വർഷത്തിലധികമായി ശോചനീയമായ അവസ്ഥയിൽ ആയിട്ട്. ഇതുവരെയും പഞ്ചായത്ത് അധികൃതരോ ജനപ്രതിനിധികളോ തിരിഞ്ഞു നോക്കുകയോ റോഡ് നിർമ്മാണ പ്രവർത്തികൾക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. ഈ റോഡിനായി വകയിരുത്തിയ ഏഴ് ലക്ഷം രൂപ മറ്റു പദ്ധതികൾക്കായി വകമാറ്റി ചിലവഴിച്ചു എന്നാണ് പ്രദേശവാസികളുടെ ആരോപണം. 

ഉടൻ തന്നെ റോഡിന്റെ ശോചനീയാവസ്ഥക്ക് പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുൻപോട്ട് പോകാനാണ് പ്രദേശവാസികൾ തീരുമാനിച്ചിരിക്കുന്നത് 

സ്ത്രീകൾ ഉൾപ്പടെ നൂറിലധികം പേർ അണിനിരന്ന പ്രതിക്ഷേധ റാലിയും ധർണ്ണയും നസീർ തടപ്പറമ്പിൽ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. അബ്ദുൽ സലിം മരവെട്ടിക്കൽ, ഫൈസൽ നമ്പ്യാർതൊടി, രഘു പ്രസാദ്, ഗംഗാധരൻ കൂടരഞ്ഞി, ലത്തീഫ് വി എ, സലീം
എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.


Post a Comment

0 Comments