തിരുവമ്പാടി : പൊന്നാങ്കയം ശ്രീനാരായണ മിഷൻ എൽ.പി. സ്കൂൾ കെട്ടിടത്തിനു മുകളിൽ തെങ്ങു വീണ് രണ്ട് ക്ലാസ് മുറികൾ തകർന്നു. ഇന്ന് (24-06-2025-ചൊവ്വ) രാവിലെ 08:30-ഓടെ ഉണ്ടായ ശക്തമായ കാറ്റിലാണ് തെങ്ങ് കട പുഴകി വീണത്.
കുട്ടികൾ സ്കൂളിൽ എത്തുന്നതിനു മുമ്പായതിനാൽ വലിയ അപകടം ഒഴിവായി. സ്കൂളിന് ഇന്ന് അവധി നൽകിയിരിക്കുകയാണ്. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തെങ്ങാണ് വീണത്.
0 Comments