LATEST

6/recent/ticker-posts

വിദ്യാരംഗം ഉൾപ്പെടെ ക്ലബുകൾ ഉദ്ഘാടനം ചെയ്തു.




കൂടരഞ്ഞി : കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻ്ററി സ്കൂളിൽ വിദ്യാരംഗം ഉൾപ്പെടെയുള്ള 12 ഓളം ക്ലബുകളുടെ ഉദ്ഘാടനം പ്രശസ്ത പത്രപ്രവർത്തകനും സാഹിത്യകാരന്യമായ മനോജ് തെക്കേടത്ത് വിദ്യാർത്ഥി പ്രതിനിധികൾക്ക് ദീപം തെളിച്ച് നൽകി നിർവ്വഹിച്ചു. 

കുട്ടികളിലെ സർഗാത്മകവും കായികവുമായ വിവിധ കഴിവുകളെ വളർത്തുന്നതിന് ഇത്തരം ക്ലബുകളുടെ പ്രവർത്തനം സഹായിക്കുമെന്നും കലയാണ് വളരേണ്ടത് കലാപമല്ല എന്നും വായനയും, മറ്റ് കലാകായിക പ്രവർത്തനങ്ങളും കുട്ടികളിൽ മറ്റുള്ളവരോട് ദയയും സ്നേഹവും വളർത്താൻ സഹായിക്കു മെന്നും, ഇത്തരം ക്ലബുകളിലെ പ്രവർത്തനങ്ങൾ ഇതിന് സഹായകമാക്കുമെന്നും അദ്ദേഹം കുട്ടികളെ ഓർമ്മിപ്പിച്ചു. 

സ്കൂൾ മാനേജർ റവ ഫാദർ സെബാസ്റ്റ്യൻ പുരയിടത്തിൽ അധ്യക്ഷനായ യോഗത്തിൽ പ്രിൻസിപ്പാൾ ബിനു സ്കറിയ, ഹെഡ്മാസ്റ്റർ സജി ജോൺ, പി.ടി എ പ്രസിഡൻ്റ് ജോസ് ഞാവള്ളിൽ സ്കൂൾ സീനിയർ അസിസ്റ്റൻ്റ് ഷൈനി അഗസ്റ്റിൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.  

വിദ്യാരംഗം സ്കൂൾ കോഡിനേറ്റർ ജോമ മാത്യു , സിസ്റ്റർ ആൽബിൻ, അമൃത ബെൻ, സോബി ജോസഫ്, ടെനിമോൾ, തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.


Post a Comment

0 Comments