കൂടരഞ്ഞി : ഞാറ്റു വേലയോടനുബന്ധിച്ച് കൂടരഞ്ഞിയിൽ ഞാറ്റുവേല ചന്തയും കർഷക സഭയും ആരംഭിച്ചു. കൃഷിഭവൻ്റെ ആഭിമുഖ്യത്തിലാണ് ചന്ത ആരംഭിച്ചത്. കാർഷിക വിളകൾ നടുന്നതിനും വിത്ത് പാകുന്നതിനും തിരുവാതിര ഞാറ്റുവേല കാലയളവ് വളരെ ഉത്തമമാണെന്ന് കരുതപ്പെടുന്നു. ഈ സമയത്ത് കർഷകർക്ക് നടീൽ വസ്ത്തുക്കൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞാറ്റുവേല ചന്തകൾ സംഘടിപ്പിക്കുന്നത്.
കർഷക സഭയുടെയും, ഞാറ്റുവേല ചന്തയുടെയും ഉദ്ഘാടനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി. പി. ജമീല നിർവഹിച്ചു.
കൃഷി ഓഫീസർ കെ. എ ഷബീർ അഹമ്മദ് ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്പനി ചെയർപേഴ്സൺ ജെറീന റോയ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിഎസ് രവീന്ദ്രൻ, കാർഷിക വികസന സമിതി അംഗം ജിജി കട്ടക്കയം എന്നിവർ സംസാരിച്ചു.
സീനിയർ കൃഷി അസിസ്റ്റന്റ് അനൂബ് ടി, രാമദാസൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, കാർഷിക സമിതി അംഗങ്ങൾ, അഗ്രോയ്ക്കോട്ടെ ടൂറിസം ഭാരവാഹികൾ
കേര സമിതി ഭാരവാഹികൾ, പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ
ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
കൂടരഞ്ഞി കൃഷിഭവൻ അങ്കണത്തിൽ
ഞാറ്റുവേല ചന്തയും, ഹാളിൽ നടന്ന കർഷക സഭ കർഷകരുടെ പങ്കാളിത്തം കൊണ്ടും കാർഷിക വ്യത്യസ്ത കാർഷിക ഉത്പന്നങ്ങൾ കൊണ്ടും ശ്രദ്ധേയമായി.
0 Comments