കൂടരഞ്ഞി : മുൻ കേരള മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയുമായിരുന്ന കേരളത്തിന്റെ ലീഡർ കെ.കരുണാകരനെയും മുൻ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയും കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനുമായിരുന്ന രാജു താമരക്കുന്നേലിനെയും കൂടരഞ്ഞി മണ്ഡലംകോൺഗസ് കമ്മറ്റി അനുസ്മരിച്ചു.
രാജ്യം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ ഭീഷ്മാചര്യനായിരുന്നു കെ. കരുണാകരനെന്ന് യോഗം ഉദ്ഘാടനം ചെയ്ത് ബ്ലോക്ക് വൈസ് പ്രസിഡണ്ട് മുഹമ്മദ് പാതിപ്പറമ്പിൽ പറഞ്ഞു.
രാജു താമരകുന്നേലിന്റെ വിയോഗം
കൂടരഞ്ഞിക്ക് നികത്താനാകാത്ത നഷ്ടമാണന്ന് അദ്ദേഹത്തെ അനുസ്മരിച്ചു കൊണ്ട് മണ്ഡലം പ്രസിഡണ്ട് സണ്ണി പെരികിലം തറപ്പേൽ പറഞ്ഞു. യോഗത്തിൽ സണ്ണി കിഴക്കാരക്കാട്ട്, പൗലോസ് താന്നി മുളയിൽ, ജോസ് പള്ളിക്കുന്നേൽ, ജിന്റോ പുഞ്ച തറപ്പേൽ, ജോസ് മലപ്രവനാൽ തുടങ്ങിയവർ സംസാരിച്ചു.
0 Comments