കൂടരഞ്ഞി : കുടരഞ്ഞി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ചിങ്ങം ഒന്ന് കർഷക ദിനാഘോഷം മികച്ച കർഷകരെയും, കർഷക തൊഴിലാളികളെയും ആദരിച്ചും. വിപുലമായ പരിപാടികളോടെ നടത്തി. വിളംബര യാത്രയോട് കൂടി ആരംഭിച്ച ചടങ്ങിൽ കാർഷിക സെമിനാറും നടന്നു. കുടരഞ്ഞി കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്ന ചടങ്ങ് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആദർശ് ജോസഫിന്റെ അധ്യക്ഷതയിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.പി ജമീല ദിനാഘോഷ ചടങ്ങിന്റെ ഉദ്ഘാടനവും, കർഷക ആദരവും നടത്തി.
കൃഷി ഓഫീസർ കെ.എ.ഷബീർ അഹമ്മദ്
സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് പ്രസിഡൻ്റ് മേരി തങ്കച്ചൻ, വികസന കാര്യ സ്റ്റാൻ്റിംഗ് ചെയർപേഴ്സൺ ജെറീന റോയ്,
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.എസ് രവീന്ദ്രൻ,ക്ഷേമകാര്യ
സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റോസിലി ജോസ്, വാർഡംഗങ്ങളായ ജോണി വാളിപ്ലാക്കൽ, മോളി തോമസ്, സീന ബിജു, ബിന്ദു ജയൻ, ബോബി ഷിബു, സുരേഷ് ബാബു മുട്ടോളി, കാർഷിക വികസന സമിതി അംഗങ്ങളായ കെ.എം അബ്ദുറഹ് മാൻ , പി . എം തോമസ്, ജെയിംസ് കൂട്ടിയാനി, ജിജി കട്ടക്കയം, പയസ് തീയാട്ട് പറമ്പിൽ, രാജേഷ് സിറിയക് മണിമലത്തറപ്പിൽ ജബ്ബാർ കുളത്തിങ്കൽ, ഷൈജു കോയിനിലം, എന്നിവരും, ജോണി പ്ലാക്കാട്ട്, വിൻസ് മാത്യു വിലങ്ങു പാറ ,വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് മുഹമ്മദ് പാതി പറമ്പിൽ, കെ വി ജോസഫ്, വി.പി ഫിറോസ് ബാബു , സി. ഷഹന എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
കാർഷിക സെമിനാറിൽ സെമിനാറിൽ
മോണ്ടെലിസ് ഫുഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിലെടെക് നിക്കൽ എക്സിക്യൂട്ടീവ്
അക്ഷയ് കെ ഹരി ക്ലാസ് എടുത്തു. ബാങ്ക് ലോണിനെപറ്റി കൂടരഞ്ഞി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജർ സി. ശ്രീകാന്തും ക്ലാസ് എടുത്തു.
സീനിയർ കൃഷി അസിസ്റ്റൻറ് ടി.ആർ അനൂപ് നന്ദി അർപ്പിച്ചു. മികച്ച ജൈവ കർഷകനുള്ള അവാർഡ് ജോസഫ് വെള്ളച്ചാലിനും, മികച്ച വനിതാ കർഷകയ്ക്കുള അവാർഡ് അമ്മിണി ചോക്കാട്ടിനും, മികച്ച വിദ്യാർത്ഥി കർഷക അവാർഡ് കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിനി ദൃശ്യ ഗോകുലിനും, മുതിർന്ന കർഷകനുള്ള അവാർഡ് വർഗ്ഗീസ് ഇലവുങ്കലിനും, എസ്.ടി വിഭാഗത്തിലെ മികച്ച കർഷക അവാർഡ് പൂവാറൻ തോട് ശാന്ത ചന്ദ്രനും, യുവ സംരംഭക കർഷകനുള്ള അവാർഡ് ലിനോ കെ വർഗ്ഗീസ് വെള്ളാപ്പുഴയ്ക്കും,
മികച്ച ക്ഷീര കർഷകനുള്ള അവാർഡ് ജിമ്മി വാളിപ്ലാക്കലിനും, മികച്ച കർഷകത്തൊഴിലാളിക്കുള്ള അവാർഡ് ചാത്തുക്കുട്ടി ചെറുവാടിക്കും, മികച്ച നാളികേര കർഷനുള്ള അവാർഡ് ജോർജ് പ്ലാക്കാട്ടിനും, മികച്ച സംയോജിത കർഷകനുള്ള അവാർഡ് പ്രിൻസ് കാര്യപ്പുറത്തിനും നൽകി ആദരിച്ചു.
0 Comments