LATEST

6/recent/ticker-posts

വി.ഡി.സതീശൻ വാർത്താതാരം; മനോരമ ന്യൂസ്മേക്കർ 2025 പ്രഖ്യാപിച്ചു.




കൊച്ചി : മനോരമ ന്യൂസ് 2025ലെ ന്യൂസ് മേക്കര്‍ അവാർഡിനു പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ തിരഞ്ഞെടുത്തു. പത്തുപേരടങ്ങിയ പ്രാഥമിക പട്ടികയില്‍ നിന്നു കൂടുതല്‍ പ്രേക്ഷക വോട്ടുകള്‍ നേടിയ 4 പേരാണു ന്യൂസ് മേക്കര്‍ അന്തിപട്ടികയിലുണ്ടായിരുന്നത്. വി.ഡി. സതീശനു പുറമെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ക്രിക്കറ്റ് താരം സല്‍മാന്‍ നിസാര്‍, സിനിമാതാരം ശ്വേത മേനോന്‍ എന്നിവരായിരുന്നു അന്തിപട്ടികയിലുണ്ടായിരുന്നത്.

അന്തിമ പട്ടികയിലുണ്ടായിരുന്ന നാല് പേരിൽ ഏറ്റവുമധികം പ്രേക്ഷക പിന്തുണ നേടിയാണ് വി.ഡി. സതീശൻ 2025ലെ ന്യൂസ് മേക്കർ പുരസ്കാരത്തിനു അർഹനായത്. നിയമസഭയിലും പാര്‍ട്ടിക്കുള്ളിലും ഉറച്ച ശബ്ദത്തിലൂടെ, വിട്ടുവീഴ്ചയില്ലാത്ത സമീപനത്തിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ പ്രതിപക്ഷനേതാവിനെ വാർത്താതാരമായി പ്രേക്ഷകർ തിരഞ്ഞെടുക്കുകയായിരുന്നു. കെ.എല്‍.എം. ആക്സിവ ഫിന്‍വെസ്റ്റിന്റെ സഹകരണത്തോടെയാണ് ന്യൂസ് മേക്കര്‍ 2025 സംഘടിപ്പിച്ചത്. 

എഴുത്തുകാരൻ എൻ. എസ്‍. മാധവനാണു ഫലപ്രഖ്യാപനം നടത്തിയത്. പുരസ്കാരത്തിൽ വലിയ സന്തോഷമുണ്ടെന്നും പ്രേക്ഷക പിന്തുണ ആവേശഭരിതനാക്കുന്നുവെന്നും സതീശൻ പ്രതികരിച്ചു.

Post a Comment

0 Comments