LATEST

6/recent/ticker-posts

കോഴിക്കോട് വെള്ളിമാടുകുന്നിൽ വാഹനാപകടം; പിതാവും മകളും മരിച്ചു.




കോഴിക്കോട് : വെള്ളിമാടുകുന്നിൽ വാഹനം താഴ്ചയിലേക്ക് മറിഞ്ഞ് പിതാവും മകളും മരിച്ചു. എൻ ജി ഒ ക്വാട്ടേഴ്സിന് സമീപം മാലൂർ കുന്നിലാണ് അപകടം. തലക്കുളത്തൂർ മാലൂർ കുന്ന് സ്വദേശികളാ മുഹമ്മദ് റാഫി, മകൾ ഫാത്തിമ നഹ (19) എന്നിവരാണ് മരിച്ചത്.
വെളളിമാടുകുന്ന് ജെ.ഡി.ടി ആർട്‌സ് ആൻഡ് സയൻസ് കോളജിലെ ബിരുദവിദ്യാർഥിയാണ് ഫാത്തിമ.

മകളെ കോളേജിൽ നിന്ന് കൂട്ടി വരുന്നതിനിടെ നിയന്ത്രണം വിട്ട ബൈക്ക് താഴ്ചയിലേക്ക് മറിയുകയായിരുന്നു. മൃത ദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഈ റോഡിൽ അപകടം പതിവാണെന്ന് നാട്ടുകാർ പറഞ്ഞു.

കുത്തനെയുള്ള ഇറക്കത്തിലാണ് അപകടമുണ്ടായത്. അപകട സാധ്യതയുള്ള വളവിൽ ഒരു സുരക്ഷാ സംവിധാനവും ഒരുക്കിയിട്ടില്ല.കഴിഞ്ഞ ദിവസം മാത്രമാണ് ഇവിടെ ഒരു ബോർഡ് സ്ഥാപിച്ചതെന്നും നാട്ടുകാർ പറഞ്ഞു.

Post a Comment

0 Comments