പുല്ലൂരാംപാറ : പള്ളിപ്പടി റസിഡൻസ് അസോസിയേഷൻ ഒന്നാം വാർഷികവും പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കുള്ള സ്വീകരണവും, ഈ വർഷം റിട്ടയർ ചെയ്യുന്ന അധ്യാപകർക്ക് യാത്രയയപ്പും നല്കി. ദേശീയതലത്തിലും സംസ്ഥാനതലത്തിലും കായികമേളയിൽ ഉന്നത വിജയം നേടിയ മലബാർ സ്പോർട്സ് അക്കാദമിയിലെ വിദ്യാർത്ഥികൾക്കുള്ള ആദരവും പുല്ലൂരാംപാറ യുപി സ്കൂൾ അങ്കണത്തിൽ വച്ച് നടത്തുകയുണ്ടായി.
പുല്ലൂരാംപാറ സെൻ്റ് ജോസഫ് സ്കൂൾ മാനേജർ ഫാ. കുര്യായാക്കോസ് മുഖാലയിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് ടി ടി കുര്യൻ അധ്യക്ഷത വഹിച്ചു. തിരുവമ്പാടി സർവീസ് സഹകകരണ ബാങ്ക് പ്രസിഡണ്ട് ജോസ് മാത്യു മുഖ്യപ്രഭാഷണം നടത്തി.
സെക്രട്ടറി ഷിജു ചെമ്പനാനി, ജനപ്രതിനിധികളായ ദീപ ഷൈജോ , ജോഷി പുല്ലുകാട്ടിൽ പുല്ലൂരാംപാറ സെൻ്റ് ജോസഫ് ഹൈസ്കൂൾ ഹെഡ്മാസ്റ്ററായി റിട്ടയർ ചെയ്യുന്ന ജോളി ജോസഫ്, യൂ പി ഹെഡ്മാസ്റ്ററായി റിട്ടയർ ചെയ്യുന്ന സിബി കുര്യായാക്കോസ്, ഹൈസ്കൂൾ അധ്യപികയായി റിട്ടയർ ചെയ്യുന്ന സോളി ജോർജ് റസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ പി ജെ ലാൽ, ജോർജ് ഓണാട്ട്, സിറിയക്ക് മണലോടി, ജോളി കുബ്ലാനി ,അയോണ ജെമിൻ, കൃഷ്ണൻ ഉണ്ണ്യ പള്ളിൽ പ്രസംഗിച്ചു. മുതിർന്നവരുടെയും വിദ്യാർഥികളുടെയും വിവിധ കലാപരിപാടികൾ ക്ക് ശേഷം സമ്മേളനം അവസാനിച്ചു.

0 Comments