കൂടരഞ്ഞി : കൃഷിഭവൻ പരിധിയിൽ 5 സെൻ്റ് (പുരയിടം ഒഴികെ , പരമാവധി 2 ഹെക്ടർ വരെ പരിധി) കൃഷി സ്ഥലത്ത്
പോഷകത്തോട്ടം ഒരുക്കാൻ താൽപര്യമുള്ള കർഷകരിൽ നിന്നും അപേക്ഷ സ്വീകരിക്കുന്നു.
ഇതിലേക്കായി 800/- രൂപ വിലവരുന്ന താഴെ പറയുന്നവ
300 രൂപ സബ്‌സിഡി നിരക്കിൽ കർഷകർക്ക് ഉടൻ വിതരണം ചെയുന്നു..
1. ഹൈബ്രിഡ് പച്ചക്കറി തൈകൾ ( പാരമ്പരഗത തൈകൾ ഉൾപ്പെടെ )-34 എണ്ണം
2. ദീർഘ കാല തൈകൾ - 7 എണ്ണം
3. ഡോളോമൈറ്റ് - 5 കിലോ
4. സമ്പൂർണ്ണ - 250 ഗ്രാം
5. സ്യുഡോമോണാസ് - 500 ഗ്രാം
6. ട്രൈക്കോഡെർമ്മ - 500 ഗ്രാം
7. മത്തി ശർക്കര മിശ്രിതം -100 മില്ലി
8. സമ്പുഷ്ടീകരിച്ച മണ്ണിര കമ്പോസ്റ്റ് - 5 കിലോ 9.ബയോ പെസ്റ്റിസൈസ് വേപ്പെണ്ണ -100 മില്ലി
Apendix - 1 , (ഫോറം ) നികുതിശീട്ട് കോപ്പി (2024-25), എന്നിവ സഹിതം കൃഷിഭവനിൽ വന്ന് 300 രൂപ അടച്ച് അപേക്ഷ നൽകേണ്ടതാണ്
മുൻവർഷങ്ങളിൽ ആനുകൂല്യം കൈപ്പറ്റിയവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
കൃഷി ഓഫീസർ
കൂടരഞ്ഞി
02/02/2026

0 Comments