കൂടരഞ്ഞി : സെൻറ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പരിശീലനം പൂർത്തിയാക്കിയ 45 കേഡറ്റുകളുടെ വർണാഭവും പ്രൗഢഗംഭീരവുമായ സെറിമോണിയൽ പരേഡ് സംഘടിപ്പിച്ചു.
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബോബി ഷിബു സല്യൂട്ട് സ്വീകരിച്ച് പരേഡ് ഇൻസ്പെക്ട് ചെയ്തു. ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷബി ഷിയാസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജിമ്മി ജോസ് , വാർഡ് മെമ്പർ സജയ് എം കെ , തിരുവമ്പാടി സ്റ്റേഷൻ എസ് ഐ ജയ്സൺ ദേവസ്യ, സ്കൂൾ മാനേജർ റവ. ഫാദർ സെബാസ്റ്റ്യൻ പുരയിടത്തിൽ, പ്രിൻസിപ്പാൾ ബിനു ബേബി , ഹെഡ്മാസ്റ്റർ സജി ജോൺ, സ്കൂൾ പിടിഎ പ്രസിഡണ്ട് ജോസ് ഞാവള്ളിൽ , എസ് പി സി പിടിഎ പ്രസിഡന്റ് ഷൈജു ആൻറണി, എന്നിവർ ചടങ്ങിലെ മഹനീയ സാന്നിധ്യമായിരുന്നു.
പരേഡിൻ്റെ ഫസ്റ്റ് കമാൻഡർ നിശ്വ പി.എച്ച്, സെക്കൻഡ് ഇൻ കമാൻഡർ ബെനിറ്റ് ജോസഫ് ബെന്നിയുമാണ് പ്ലറ്റൂണുകളെ നയിച്ചത് ആർലിൻ മരിയ ജിമ്മി, അനന്തു കൃഷ്ണ എന്നിവരാണ്. സ്കൂൾ സി പി ഓ മാരായ വിനോദ് ജോസ്, സൗമ്യ റോസ് മാർട്ടിൻ ,തിരുവമ്പാടി സ്റ്റേഷൻ ഓഫീസർമാരായ ഷീന വി, അബ്ദുൽ റഫീഖ് , സ്പെഷ്യൽ ട്രെയിനർ റിട്ട. സബ് ഇൻസ്പെക്ടർ കോരു എം.എ , എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം പൂർത്തിയാക്കിയത്.

0 Comments