തിരുവമ്പാടി : പുല്ലൂരാംപാറ മാവിൻ ചുവട് ഭാഗത്ത് കാട്ട് തേനിച്ചയുടെ ആക്രമണത്തിൽ നിന്നും വയോധികരായ ദമ്പതികളെ സ്വന്തം ജീവൻ്റെ സ്വരക്ഷ പോലും നോക്കാതെ രക്ഷപ്രവർത്തനം നടത്തിയ തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് മെമ്പർ ജോഷി പുല്ലുകാട്ടിലിനെ യൂത്ത് കോൺഗ്രസ് പൊന്നാട അണിയിച്ച് ആദരിച്ചു.
തിരുവമ്പാടി യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അർജുൻ ബോസ് അധ്യക്ഷത വഹിച്ചു നിയോജകമണ്ഡലം പ്രസിഡണ്ട് നിഷാദ് വീച്ചി പൊന്നാട അണിയിച്ചു. യുഡിഎഫ് ചെയർമാൻ ടി ജെ കുര്യായാച്ചൻ, ഷിജു ചെമ്പനാനി , ജോയി മറ്റപ്പള്ളി, ലിബിൻ മണ്ണൻ പ്ലാക്കൽ, സോമി വെട്ടുകാട്ടിൽ, ലിബിൻ അബാട്ട്, അജു ജോസഫ് എന്നിവർ പ്രസംഗിച്ചു.

0 Comments