കൂടരഞ്ഞി : പുഷ്പഗിരി ലിറ്റിൽ ഫ്ലവർ എൽപി / യുപി സ്കൂളിന്റെ വാർഷികാഘോഷം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ. ഫാ. ജോൺസൺ പാഴുക്കുന്നേൽ അധ്യക്ഷനായ ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജിമ്മി ജോസ് പൈമ്പിള്ളിൽ, പ്രധാന അധ്യാപകരായ ജിജോ തോമസ്, എൽ പി സ്കൂൾ വിഭാഗം സി.മേഴ്‌സി മാത്യു, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ലീലാമ്മ ദേവസ്യ, മേരി തങ്കച്ചൻ, പി ടി എ പ്രസിഡന്റ്മാരായ വിൽസൺ പുല്ലുവേലിൽ, രാജ് മോൻ എന്നിവർ പ്രസംഗിച്ചു.
വിദ്യാർത്ഥി പ്രതിനിധികളായ നിമിത എലിസബത്ത്, ജിസ്മരിയ ബി എ എന്നിവർ നേതൃത്വം നൽകി. വിവിധ കലാപരിപാടികളും അരങ്ങേറി

0 Comments