കൂടരഞ്ഞി : ഗ്രാമപഞ്ചായത്തിൽ വിദ്യാർത്ഥിഹരിത സേനാ സ്കോളർഷിപ്പ് - ഇക്കോ സെൻസ് ശുചിത്വ പഠനോത്സവം സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കണ്ടറി ലൈബ്രറി ഹാളിൽ വെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു ഉദ്ഘാടനം ചെയ്തു, വൈസ് പ്രസിഡന്റ് ജോർജ്ജ് കുട്ടി കക്കാടം പൊയിൽ അധ്യക്ഷം വഹിച്ച ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ആയിഷാബി ഷിയാസ്, ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ജയിംസ് വേളാശ്ശേരി എന്നിവർ പ്രസംഗിച്ചു.
പഞ്ചായത്തിലെ 6 സ്കൂളുകളിൽ നിന്നായി 50 കുട്ടികൾക്ക് 1500 രൂപ വീതം സ്കോളർഷിപ്പും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. ഓരോ സ്കൂളിലേയും വിദ്യാർത്ഥികൾ നടത്തിയ പ്രവർത്തനങ്ങൾ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. ചടങ്ങിൽ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ ജാവിദ് ഹുസൈൻ, മെമ്പർമാരായ ലീലാമ്മ മുള്ളനാനിക്കൽ, സക്കീന സലീം , ഇമ്പ്ലിമെന്റ് ഓഫീസർ ബിജുന ടീച്ചർ എന്നിവർ നേതൃത്വം നൽകി.

0 Comments