തിരുവമ്പാടി : ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യകേന്ദ്രത്തിന്റെയും നേതൃത്വത്തിൽ പാലിയേറ്റീവ് വളണ്ടിയർമാർക്കുള്ള ത്രിദിന പരിശീലനം നടത്തി. മൂന്ന് ദിവസങ്ങളിലായി കുടുംബാരോഗ്യ കേന്ദ്രം കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിതിൻ പല്ലാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പിആർ അജിത അധ്യക്ഷത വഹിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഫിറോസ് ഖാൻ, വികസന സ്ഥിരം സമിതി അധ്യക്ഷൻ മനോജ് സെബാസ്റ്റ്യൻ, വാർഡ് അംഗങ്ങളായ സ്മിത ബാബു, ടി കെ ശിവൻ, മറിയാമ്മ ബാബു, കെ ബി റിനി, പ്രീതി രാജീവ്, ബിജു എണ്ണാറമണ്ണിൽ, ജോഷി പുല്ലുകാട്ടിൽ, സോണി മണ്ഡപത്തിൽ, മെഡിക്കൽ ഓഫീസർ ഡോ. കെ വി പ്രിയ ,ഹെൽത്ത് ഇൻസ്പെക്ടർ എം. സുനീർ , കമ്മ്യൂണിറ്റി നേഴ്സ് ടി.എ ലിസി എന്നിവർ സംസാരിച്ചു.
ഡോണി മാത്യു (ഫിസിയോതെറാപ്പിസ്റ്റ്, താലൂക്ക് ആശുപത്രി ഫാറൂഖ് ) ബിൻസി തോമസ്, (പാലിയേറ്റീവ് കെയർ നഴ്‌സ് സി എച്ച് സി മുക്കം) പി വി വിദ്യശ്രി (ഫിസിയോതെറാപ്പിസ്റ്റ് കോടഞ്ചേരി സിഎച്ച്സി ) എന്നിവർ വിവിധ വിഷയങ്ങളിൽ വളണ്ടിയർമാർക്ക് ക്ലാസ്സുകൾ എടുത്തു.

0 Comments