കൂടരഞ്ഞി : സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂളിന്റെ 63ാം വാർഷികാഘോഷവും യാത്രയയപ്പു സമ്മേളനവും കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബോബി ഷിബു ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ റവ. ഫാദർ സെബാസ്റ്റ്യൻ പുരയിടത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജർ ജോസഫ് വർഗീസ് പാലക്കാട്ട് അനുഗ്രഹപ്രഭാഷണം നടത്തി. സ്കൂളിലെ സതുത്യർഹ സേവനത്തിന് ശേഷം വിരമിക്കുന്ന അധ്യാപകരായ സജി മാത്യു, ഷൈനി പീറ്റർ, ജെസ്സി അഗസ്റ്റിൻ, ലീന ജേക്കബ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.
പ്രിൻസിപ്പൽ ബിനു ബേബി, ഹെഡ്മാസ്റ്റർ സജി ജോൺ സാർ, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് ചെയർ പേഴ്‌സൺ ആയിഷാബി ഷിയാസ്, വാർഡ് മെമ്പർ സജയ് എം.കെ, എൽ പി വിഭാഗം ഹെഡ്മിസ്ട്രസ് സോഫിയ തോമസ്, പി.ടി.എ. പ്രസിഡന്റ് ജോസ് തോമസ് ഞാവള്ളിൽ, എം പി ടി എ പ്രസിഡന്റ് ബിജി സോബൻ, അധ്യാപക പ്രതിനിധി സിനി ടോം, സ്‌കൂൾ ലീഡർ കുമാരി അർച്ചന രാജ് തുടങ്ങിയവർ പ്രസംഗിച്ചു.
വിവിധ മത്സരങ്ങളിൽ സമ്മാനാർഹരായ കുട്ടികൾക്ക് മൊമന്റോയും എൻഡോവ്‌മെന്റ് വിതരണവും നടത്തി. തുടർന്ന് നടന്ന കലാസന്ധ്യ കുട്ടികളുടെ മികവാർന്ന കലാപ്രകടനങ്ങൾ കൊണ്ട് ശ്രദ്ധേയമായി.

0 Comments